Friday, May 17, 2024
HomeKeralaപുകയും ശബ്ദവും ഉയര്‍ത്തി പാഞ്ഞ വാഹനത്തിന് 40,000 രൂപ പിഴ

പുകയും ശബ്ദവും ഉയര്‍ത്തി പാഞ്ഞ വാഹനത്തിന് 40,000 രൂപ പിഴ

കോട്ടക്കല്‍: ദേശീയപാതയിലൂടെ പാഞ്ഞ ഹോണ്ട സിവിക് കാറിന് ഉഗ്രശബ്ദവും പുകയും. പിന്നാലെ കുതിച്ച്‌ പിടികൂടി 40,000ത്തോളം രൂപ പിഴയിട്ട് ജില്ല എൻഫോഴ്സ്മെൻറ് വിഭാഗം.

രൂപമാറ്റം വരുത്തിയ സൈലൻസര്‍, അംഗീകാരമില്ലാതെ സി.എൻ.ജി കിറ്റ്, സൈസ് മാറ്റിയ ടയറുകള്‍, ഗ്ലാസ് പൂര്‍ണമായി കൂളിങ്, ഇൻഷുറൻസ് ഇല്ല എന്നിവക്കാണ് പിഴയിട്ടത്. പിഴ അടപ്പിച്ച്‌ വാഹനം പഴയതുപോലെയാക്കിയ ശേഷം തിരിച്ചുകൊടുത്തു. കണ്‍ട്രോള്‍ റൂം എം.വി.ഐ നിസാര്‍, എ.എം.വി.ഐമാരായ വി. വിജീഷ്, പി. ബോണി എന്നിവരാണ് നടപടികള്‍ സ്വീകരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular