Friday, May 17, 2024
HomeKeralaഅഫ്ഗാൻ ടീം മലയാള മണ്ണില്‍; കസവ് ഷാളണിയിച്ചും ഇളനീര്‍ നല്‍കിയും സ്വീകരണം

അഫ്ഗാൻ ടീം മലയാള മണ്ണില്‍; കസവ് ഷാളണിയിച്ചും ഇളനീര്‍ നല്‍കിയും സ്വീകരണം

തിരുവനന്തപുരം: ലോകകപ്പ് സന്നാഹ മത്സരത്തിനായി അഫ്ഗാനിസ്താൻ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തെത്തി. ടീം താമസിക്കുന്ന സ്വകാര്യ ഹോട്ടലില്‍ താരങ്ങളെ ഇളനീര്‍ നല്‍കിയും കസവ് ഷാളണിയിച്ചും സ്വീകരിച്ചു.

29ന് ഗ്രീൻഫീല്‍ഡ് ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയുമായാണ് അഫ്ഗാനിസ്താന്റെ ആദ്യ സന്നാഹ മത്സരം. രാത്രി 8.30നാണ് മത്സരം ആരംഭിക്കുക. ഒക്ടോബര്‍ മൂന്നിന് ഗുവാഹത്തി സ്റ്റേഡിയത്തില്‍ ശ്രീലങ്കയുമായാണ് രണ്ടാം സന്നാഹ മത്സരം.

ഒക്ടോബര്‍ ഏഴിന് ഹിമാചലിലെ ധര്‍മശാല സ്റ്റേഡിയത്തില്‍ ബംഗ്ലാദേശുമായാണ് ലോകകപ്പില്‍ അഫ്ഗാനിസ്താന്റെ ആദ്യ മത്സരം. ഒക്ടോബര്‍ 11ന് ന്യൂഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഇന്ത്യയുമായാണ് രണ്ടാം മത്സരം.

ലോകകപ്പിനുള്ള അഫ്ഗാൻ ടീം: ഹഷ്മതുല്ല ഷാഹിദി (ക്യാപ്റ്റൻ), റഹ്മാനുല്ല ഗുര്‍ബാസ്, ഇബ്രാഹിം സദ്റാൻ, റിയാസ് ഹസൻ, റഹ്മത്ത് ഷാ, നജീബുല്ല സദ്റാൻ, മുഹമ്മദ് നബി, ഇക്റാം അലിഖില്‍, അസ്മത്തുല്ല ഒമര്‍സായ്, റാഷിദ് ഖാൻ, മുജീബുര്‍റഹ്മാൻ, നൂര്‍ അഹ്മദ്, ഫസല്‍ ഹഖ് ഫാറൂഖി, അബ്ദുല്‍ റഹ്മാൻ, നവീനുല്‍ ഹഖ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular