Sunday, May 19, 2024
HomeKeralaകുട്ടികളെ നന്മയുള്ള സ്വതന്ത്രരായി വളരാൻ അനുവദിക്കണം -പ്രഫ. ഗോപിനാഥ് മുതുകാട്

കുട്ടികളെ നന്മയുള്ള സ്വതന്ത്രരായി വളരാൻ അനുവദിക്കണം -പ്രഫ. ഗോപിനാഥ് മുതുകാട്

മ്മാം: നവോദയ സാംസ്കാരികവേദി സൗദി കിഴക്കൻ പ്രവിശ്യയുടെ 13ാമത് സ്കോളര്‍ഷിപ് വിതരണം മജീഷ്യനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ പ്രഫ.

ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ സമൂഹത്തിെൻറ ആകെ സ്വത്താണെന്നും രക്ഷിതാക്കളുടെ താല്‍പര്യങ്ങളേക്കാള്‍ ഉപരിയായി അവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച്‌ സ്വതന്ത്രരായി നന്മയില്‍ വളരാൻ അനുവദിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

23ാമത് സ്ഥാപകദിനമായ നവോദയ ദിനത്തോടനുബന്ധിച്ച്‌ റഹീമയിലെ അല്‍ റോമാൻസിയ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ 10, 12 ക്ലാസുകളില്‍ ഉന്നതവിജയം നേടിയ നവോദയ അംഗങ്ങളുടെ സൗദിയിലും നാട്ടിലുമുള്ള കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ വിതരണംചെയ്തു.

ഈ വര്‍ഷം 258 കുട്ടികളാണ് സ്കോളര്‍ഷിപ്പിന് അര്‍ഹരായത്. ഈ വര്‍ഷത്തെ റിലീഫ് ഫണ്ട് നവോദയ രക്ഷാധികാരി പവനൻ മൂലക്കീല്‍ മുതുകാടിന് കൈമാറി. ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനും വിദ്യാഭ്യാസത്തിനും ഗോപിനാഥ് മുതുകാട് നേതൃത്വം നല്‍കുന്ന ഡിഫറൻറ് ആര്‍ട്ട് സെൻററിന് നല്‍കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. സ്കോളര്‍ഷിപ് സ്വീകരിച്ച കുട്ടികളില്‍ ചിലരും തുക മുതുകാടിന് കൈമാറി.

നവോദയ കേന്ദ്ര പ്രസിഡൻറ് ലക്ഷ്മണൻ കണ്ടമ്ബേത്ത് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പവനൻ മൂലക്കീല്‍, കുടുംബവേദി സെക്രട്ടറി ഉമേഷ് കളരിക്കല്‍, പ്രസിഡൻറ് നന്ദിനി മോഹൻ, മാധ്യമപ്രവര്‍ത്തകൻ സാജിദ് ആറാട്ടുപുഴ, കെ.എം.സി.സി പ്രതിനിധി ഒ.പി. ഹബീബ്, നവയുഗം പ്രതിനിധി ദാസൻ രാഘവൻ എന്നിവര്‍ സംസാരിച്ചു. വനിതാവേദി കണ്‍വീനര്‍ രശ്മി രഘുനാഥ്, ബാലവേദി രക്ഷാധികാരി സുരയ്യ ഹമീദ്, നാസ് വക്കം, അഷ്റഫ് ആലുവ, നജാത്തി എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular