Saturday, May 18, 2024
HomeIndiaഎയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് പുത്തൻ ലുക്ക്; ചിത്രങ്ങള്‍ പുറത്ത്

എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് പുത്തൻ ലുക്ക്; ചിത്രങ്ങള്‍ പുറത്ത്

പുതിയ വിമാനങ്ങളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ട് എയര്‍ ഇന്ത്യ. ലോഗോ ഡിസൈനും മാറിയതിന് ശേഷമുള്ള വിമാനങ്ങളുടെ ചിത്രമാണ് എയര്‍ ഇന്ത്യ പുറത്ത് വിട്ടിരിക്കുന്നത്.

ഈ വര്‍ഷം ആദ്യമാണ് എയര്‍ ഇന്ത്യ കമ്ബനിയെ റീബ്രാൻഡ് ചെയ്തത്. ദ വിസ്ത എന്ന പേരില്‍ പുതിയ ലോഗോയും കമ്ബനി പുറത്തിറക്കിയിരുന്നു.

പുതിയ ഡിസൈനും ലോഗോയോടും കൂടിയ A350 വിമാനങ്ങളുടെ ചിത്രങ്ങളാണ് എയര്‍ ഇന്ത്യ പുറത്ത് വിട്ടിരിക്കുന്നത്. ഫ്രാൻസിലെ ടോള്‍ഹൗസ് വര്‍ക്ക്ഷോപ്പില്‍ നിന്നുള്ള ചിത്രങ്ങളാണിത്. പുതിയ രൂപത്തിലുള്ള വിമാനങ്ങള്‍ ശൈത്യകാലത്തോടെ ഇന്ത്യയിലെത്തി സര്‍വീസ് ആരംഭിക്കുമെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിട്ടുള്ളത്.

വിമാനങ്ങള്‍ റീബ്രാൻഡ് ചെയ്യാനായി 400 മില്യണ്‍ ഡോളറാണ് എയര്‍ ഇന്ത്യ ഇതുവരെ ചെലവഴിച്ചിട്ടുള്ളത്. എയര്‍ ഇന്ത്യയെ ലോകോത്തര എയര്‍ലൈനാക്കി മാറ്റുന്നതിന്റെ തുടക്കമാണ് ഡിസൈനിലെ മാറ്റമെന്ന് കമ്ബനി സി.ഇ.ഒ കാംബെല്‍ വില്‍സണ്‍ അറിയിച്ചിരുന്നു. 2025ഓടെ പൂര്‍ണമായും പുതിയ ലോഗോയിലേക്ക് എയര്‍ ഇന്ത്യ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

https://x.com/airindia/status/1710418840268440006?s=20

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular