Sunday, May 19, 2024
HomeGulfസിറിയയിലെ ഹോംസ് ആക്രമണം;ഒമാൻ അനുശോചിച്ചു

സിറിയയിലെ ഹോംസ് ആക്രമണം;ഒമാൻ അനുശോചിച്ചു

സ്കത്ത്: സിറിയയിലെ ഹോംസ് നഗരത്തിലെ മിലിട്ടറി കോളജില്‍ വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒമാൻ അനുശോചിച്ചു.

സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടും സിറിയൻ സര്‍ക്കാറിനോടും അഗാധമായ അനുശോചനം അറിയിക്കുകയാണെന്നും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.

സിറിയയിലെ ഹോംസ് നഗരത്തിലെ സൈനിക കോളജില്‍ ബിരുദദാന ചടങ്ങിനിടെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ നൂറിലേറെ പേര്‍ മരിച്ചതായും 125ല്‍പരം ആളുകള്‍ക്ക് പരിക്കേറ്റതായും സിറിയൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദ്യാര്‍ഥികളെ കൂടാതെ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട കുടുംബങ്ങളും അപകടത്തില്‍പ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular