Friday, May 3, 2024
HomeUSAപ്രവാസ ജീവിത മികവിന് അംഗീകാരമായി 8 പ്രതിഭകൾക്ക് കേരള സെന്റർ അവാർഡ് സന്ധ്യ

പ്രവാസ ജീവിത മികവിന് അംഗീകാരമായി 8 പ്രതിഭകൾക്ക് കേരള സെന്റർ അവാർഡ് സന്ധ്യ

അമേരിക്കൻ മലയാളീയുടെ സ്നേഹ സൗഹൃദത്തിന്റെ രംഗപടം തിരുത്തി എഴുതിയ കേരള സെന്റർ 31 മത് അവാർഡ് നിശ ന്യൂയോർക്കിലെ എൽമോണ്ട് ആസ്ഥാനത്ത ഒരു വേനൽ മഴ പോലെ പെയിതിറങ്ങി. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പ്രതിഭകളെ സ്വീകരിച്ച ചടങ്ങു അമേരിക്കൻ മലയാളീയുടെ മാതൃക സ്ഥാപനമെന്ന പേരിനു അന്യോർത്ഥമാകുന്നതായിരുന്നു.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 8 പേർക്കാണ് ഇക്കുറി പുരസ്‌കാരം സമർപ്പിച്ചത് ലൈഫ് ടൈം അച്ചിവമെൻറ് അവാർഡ് ഡോക്ടർ ശ്യാം സുന്ദർ കൊട്ടിലിൽ ഡയറക്ടർ ഹ്യൂമൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ബാൾട്ടിമോർ- ബിസിനസ് അവാർഡ് സജീബ് കോയ കാനഡ ,സാഹിത്യം ജയന്ത് കാമിച്ചേരിൽ(ഫിലാഡൽഫിയ ) , മെഡിസിൻ -ഡോക്ടർ ഷെൽബി കുട്ടി (മേരി ലാൻഡ് )നഴ്സിംഗ്- ഡോക്ടർ അന്നാ ജോർജ് (ന്യൂ യോർക്ക് )ലീഗൽ സർവീസ് -ലത മേനോൻ (ഒൻറ്റാറിയോ കാനഡ )കമ്മ്യൂണിറ്റി സർവീസ് ഗോപാല പിള്ള( ഡാളസ് ) മീഡിയ ആൻഡ് ജേർണലിസം- അജയ്ഘോഷ് (കണക്റ്റികട്ട് ) എന്നിവരായിരുന്നു പുരസ്‌കാര ജേതാക്കൾ റിയ റോയിയുടെയും ബിൻസി ചെറിയാന്റെയും അമേരിക്കന്‍, ഇന്ത്യന്‍ ദേശീയ ഗാനാലപത്തോടെ പുരസ്‌കാര ചടങ്ങിന്റെ തിരശീല ഉയർന്നു.

പ്രസിഡന്റ് അലക്സ് കെ. എസ്തപ്പാൻ സെന്ററിന്റെ പ്രവർത്തനങ്ങളും ലക്ഷ്യങ്ങളും ഹൃസ്വമായി വിവരിച്ചു..കഴിഞ്ഞ മുപ്പത്‌ വർഷങ്ങളിൽ കേരള സെന്റർ ആദരിച്ച 170 ഓളം അമേരിക്കൻ മലയാളികൾ കൂടുതൽ ഉയരങ്ങളിൽ എത്തുവാൻ ശ്രമിക്കുന്നതിലും സേവനത്തിന്റെ പാതയിലൂടെ മുന്നോട്ട് പോകുന്നതിലും വളരെ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് അലക്സ് എസ്തപ്പാൻ തന്റെ തന്റെ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു അവാർഡ്ദാന ചടങ്ങ് ധന്യമാക്കാൻ സന്നിഹിതരായ സഹൃദയരായ എല്ലാവരെയും സ്വാഗതം ചെയ്തു. ന്യൂയോർക്ക് സെനറ്റർ കെവിൻ തോമസും നാസ കൗണ്ടി ലെജിസ്ലേറ്റർ കാരി സോളെജസും ആശംസകൾ അറിയിക്കുകയും അവാർഡുകൾ സമ്മാനിക്കുകയും ചെയ്തു.

ട്രസ്റ്റി ബോർഡ് ചെയർമാനും അവാർഡ് കമ്മിറ്റി അംഗവുമായ ഡോ.തോമസ് എബ്രഹാം വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തുകയും കേരള സെന്ററിന്റെ ആരംഭത്തെപ്പറ്റിയും അത് കടന്നുപോയ നാളുകളെപ്പറ്റിയുമൊക്കെ വിവരിക്കുകയും ചെയ്തു. തങ്ങളുടെ പ്രവർത്തന മേഖലകളിൽ ഉയർന്ന നിലയിൽ എത്തിയവരും സമൂഹ നന്മക്കുവേണ്ടി നല്ല കാര്യങ്ങൾ ചെയ്യുന്നവരുമായ മലയാളികളെ ആദരിക്കുന്ന കേരളാ സെന്ററിനെ മുൻ അവാർഡ് ജേതാവ് കൂടിയായ സെനറ്റർ തോമസ് പ്രശംസിച്ചു. ഇന്ത്യൻ, മലയാളി വംശജരായ വിദ്യാർത്ഥികൾ തന്നെ മികച്ച വിദ്യാർത്ഥിയാക്കിയെന്നും അത് ജോർജ്ജ് ടൗൺ യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടാൻ സഹായിച്ചെന്നും അമേരിക്കയെ സ്നേഹിക്കുമ്പോൾ തന്നെ നമ്മുടെ നാടിനെ സ്നേഹിക്കുന്നതിൽ തെറ്റില്ലെന്നും നാസ കൗണ്ടി ലെജിസ്ലേറ്റർ കാരി സോളെജസും അഭിപ്രായപ്പെട്ടു. അവാർഡ് കമ്മിറ്റിയുടെയും ഡയറക്‌ടർ ബോർഡിന്റെയും ചെയർമാനായ ഡോ.മധു ഭാസ്‌കരൻ അവാർഡ് ജേതാക്കളെ
തെരഞ്ഞെടുക്കുന്ന പ്രക്രിയ വിവരിച്ച് സംസാരിച്ചു.

ഇക്കുറി ലൈഫ് അച്ചീവേമെന്റ് അവാർഡ് ജേതാവും ലോക പ്രശസ്ത വൈറോളജിസ്റ്മായ ഡോക്ടർ ശ്യാം സുന്ദർ കൊട്ടിലിൽ ആയിരുന്നു മുഖ്യ പ്രഭാഷണം നടത്തിയത്..തന്നെ അവാർഡിന് പരിഗണിച്ച കേരള സെന്ററിന്റെ അവാർഡ് കമ്മിറ്റയോട് നന്ദി പറഞ്ഞു തുടങ്ങിയ പ്രസംഗം .. കോവിട് മഹാമാരിയോടെ ലോകത്തിലെ വൈറസ് വാക്‌സിനുകളുടെ പ്രാധാന്യം എടുത്ത പറഞ്ഞ ഡോക്ടർ ശ്യാം കേരളത്തിലെ നമ്മുടെ കോവിട് ,നിപ്പ വൈറസിനെ നേരിട്ടത് ലോക ശ്രദ്ധ നേടിയ കാര്യം പറഞ്ഞു. ഓരോ 30 വർഷത്തിലും നമുക്ക് ഒരു പകർച്ചവ്യാധി ഉണ്ടാകുമെന്ന് വൈറോളജിസ്റ്റുകൾ വിശ്വസിക്കുന്നു. ഇതൊരു ശാസ്ത്രീയ നിരീക്ഷണമല്ല, ചരിത്രപഠനത്തെ അടിസ്ഥാനമാക്കിയുള്ള അഭിപ്രായമാണ്. ഒരു മഹാമാരി എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്ന് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു.

“വെറ്റ് മാർകെറ്റ്സ്” എന്ന് വിളിക്കപ്പെടുന്നതിന്റെ അസ്തിത്വം മാത്രമല്ല, വന്യജീവികളുമായുള്ള നമ്മുടെ വർദ്ധിച്ചുവരുന്ന ഇടപെടലുകളും ഇതിന് കാരണമാണ്. കാലാവസ്ഥാ വ്യതിയാനവും വനനശീകരണവും വന്യജീവികളെ അവരുടെ ആവാസവ്യവസ്ഥ വിട്ട് മനുഷ്യരുമായി കൂടുതൽ ഇടപഴകാൻ അനുവദിച്ചു. സമീപകാലത്ത് കേരളത്തിൽ പടർന്ന നിപ്പ ബാധയുടെ തെളിവ് പോലെ, മറ്റ് ജീവജാലങ്ങളിൽ നിന്ന് വൈറസ് കുതിച്ചുയരാനുള്ള വ്യക്തമായ സാധ്യതയാണ്. കൂടാതെ, ഈ ദിവസങ്ങളിൽ, ഒരു വ്യക്തിക്ക് (ഒരു വൈറസ് ബാധിച്ച) 18 മണിക്കൂറിനുള്ളിൽ ലോകത്തിലെ ഏത് സ്ഥലത്തേക്കും യാത്ര ചെയ്യാം. മുൻകാലങ്ങളിൽ, ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങൾ ന്യൂയോർക്ക്, ചിക്കാഗോ എന്നിവയായിരുന്നു, എന്നാൽ ഇപ്പോൾ അവ സിംഗപ്പൂർ, ദുബായ് അല്ലെങ്കിൽ ബെയ്ജിംഗ് പോലെ ഏഷ്യയിലാണ്. ഇവയെല്ലാം ഒരു പകർച്ചവ്യാധിയെ ആസന്നമായ ഭീഷണിയാക്കുന്നു. ഡോ.കൊട്ടിലിലിനെ കേരള സെന്റർ യൂത്ത് ഫോറം അംഗം സാറാ കാടാപുറം സദസിനു പരിചയപ്പെടുത്തി.

 ന്യൂയോർക് സെനറ്റർ കെവിൻ തോമസ് കേരള സെന്റർ ഭാരവാഹികളുടെ സാന്യത്യ ത്തിൽ ഡോക്ടർ കൊട്ടിലിന് അവാർഡ് നൽകി.. വൈറോളജി, ശാസ്ത്ര ഗവേഷണ മേഖലകളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ഡോ.ശ്യാം സുന്ദർ കൊട്ടിലിലിന് സമ്മാനിച്ചത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ പ്രകാശം പരത്തുന്ന എൽഇഡി ഫെയ്‌ഡ് (facade) ലൈറ്റിംഗിന് പിന്നിൽ പ്രവർത്തിച്ച സജീബ് കോയക്കാണ് സംരംഭകത്വത്തിനുള്ള പുരസ്‌കാരം. 2 ഗിന്നസ് വേൾഡ് റെക്കോർഡുകൾക്ക് ഉടമയായ ഈ പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സജീബും സംഘവും അഭിമാനിക്കുന്നു. പിക്കറിംഗിൽ (ഒന്റാറിയോ, കാനഡ) ആസ്ഥാനമുള്ള അദ്ദേഹത്തിന്റെ കമ്പനിയായ 3S ഇന്റർനാഷണൽ ഇൻക്. ലോകമെമ്പാടും നിരവധി ഊർജ്ജസ്വലമായ ആർക്കിടെക്ചറൽ, മീഡിയ ഫെയ്‌ഡ് എൽഇഡി പ്രോജക്ടുകൾ നടപ്പിലാക്കിയിട്ടുണ്ട്. ലോകമെമ്പാടും ഇത്തരത്തിലുള്ള 100 പദ്ധതികൾ പൂർത്തിയാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. സജീബിനെ കേരള സെന്റർ യൂത്ത് ഫോറം അംഗം ജസ്റ്റിൻ ജോർജ് പരിചയപ്പെടുത്തി, സെനറ്റർ തോമസ് അവാർഡ് സമ്മാനിച്ചു.

മാധ്യമ പത്രപ്രവർത്തന മേഖലകളിലെ നേട്ടങ്ങൾക്ക് അവാർഡ് നേടിയ അജയ് ഘോഷ് ദി യൂണിവേഴ്‌സൽ ന്യൂസ് നെറ്റ്‌വർക്കിന്റെ (www/theunn.com) ചീഫ് എഡിറ്ററും കോ-പബ്ലിഷറുമാണ്. അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ (AAPI), ITServe അലയൻസ് എന്നിവയുടെ മീഡിയ കോർഡിനേറ്ററായി അദ്ദേഹം പ്രവർത്തിക്കുന്നു. ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബിന്റെ സ്ഥാപക പ്രസിഡന്റും ഡയറക്ടർ ബോർഡ് സെക്രട്ടറിയുമാണ് അജയ്. ഇന്നത്തെ ലോകത്ത് സത്യസന്ധനായ ഒരു പത്രപ്രവർത്തകനാകുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. കേരള സെന്റർ അംഗം ജോസ് സ്റ്റീഫൻ ഘോഷിനെ പരിചയപ്പെടുത്തുകയും സെനറ്റർ തോമസ് അവാർഡ് സമ്മാനിക്കുകയും ചെയ്തു.

ടെക്‌സാസിലും ഡിട്രോയിറ്റിലും നിരവധി സംഘടനകളുടെ പ്രസിഡന്റായും ബോർഡ് മെമ്പറായും സേവനമനുഷ്ഠിച്ചിട്ടുള്ള ഗോപാല പിള്ളയ്‌ക്കാണ് സാമൂഹിക സേവനത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. 1995 മുതൽ വേൾഡ് മലയാളി കൗൺസിലിന്റെ സെക്രട്ടറി,പ്രസിഡന്റ്, ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഈ സംഘടനകളിലൂടെ സമൂഹനന്മയ്ക്കായി നിരവധി സേവനങ്ങൾ നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു. തന്റെ പ്രസംഗത്തിൽ അദ്ദേഹം നമ്മുടെ യുവാക്കളെ പൊതുസേവനത്തിൽ ഏർപ്പെടാൻ പ്രോത്സാഹിപ്പിച്ചു. കേരളാ സെന്ററിന്റെ യുവജന പ്രതിനിധി ജോയൽ തോമസ് പിള്ളയെ പരിചയപ്പെടുത്തുകയും, നാസ കൗണ്ടി ലെജിസ്ലേറ്റർ കാരി സോളജസ് അവാർഡ് സമ്മാനിക്കുകയും ചെയ്തു. വൈദ്യശാസ്ത്രത്തിലെ മികച്ച നേട്ടങ്ങൾക്കുള്ള പുരസ്കാരം ലഭിച്ചത് ഡോ. ഷെൽബി കുട്ടിക്കാണ്.

ഒരു ഫിസിഷ്യൻ സയന്റിസ്റ്റും അക്കാദമിക് നേതാവുമായ ഡോ. ഷെൽബി കുട്ടി, ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ ഹെലൻ ബി തൗസിഗ് പ്രൊഫസറും പിഡിയാട്രിക് ആൻഡ് കൺജെനിറ്റൽ കാർഡിയോളജി ഡയറക്ടറുമായി സേവനമനുഷ്ഠിക്കുന്നു. ജോൺസ് ഹോപ്കിൻസിലെ അനലിറ്റിക് ഇന്റലിജൻസ് പ്രോഗ്രാമിന്റെ ചെയർമാനും മൾട്ടിമോഡാലിറ്റി കാർഡിയോവാസ്കുലർ ഇമേജിംഗിലെ ലോകത്തെ പ്രമുഖ വിദഗ്ധരിൽ ഒരാളുമാണ് ഡോ. കുട്ടി. കേരളാ സെന്ററിന്റെ ഫൗണ്ടിങ് പേട്രൺ ഡോ.ബെൻസി തോമസ് ഡോ.കുട്ടിയെ പരിചയപ്പെടുത്തുകയും സെനറ്റർ തോമസ് അവാർഡ് സമ്മാനിക്കുകയും ചെയ്തു.

അവാർഡ് സ്വീകരിച്ചു തന്റെ പ്രസംഗത്തിൽ സാമൂഹിക ശക്തികൾ നമ്മെ തടഞ്ഞുനിർത്തുന്ന വഴികളിലേക്ക് വിദ്യാഭ്യാസം നമ്മുടെ കണ്ണുതുറക്കുകയും മറ്റൊരു വഴിയൊരുക്കാൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നു. ഞാൻ എത്തിയപ്പോൾ അക്കാദമിക്‌സ് എന്റെ സുരക്ഷിത തുറമുഖമായിരുന്നു. ഞാൻ എന്റെ വിദ്യാഭ്യാസത്തിൽ ഉറച്ചുനിന്നു, അത് ഞാൻ ആഗ്രഹിക്കുന്നിടത്തേക്ക് എന്നെ കൊണ്ടുപോകാൻ സഹായിച്ചു. ഈ മുറിയിലുള്ള നമ്മൾ ഓരോരുത്തരും അറിവിന്റെയും സ്വയം മെച്ചപ്പെടുത്തലിന്റെയും പാത പിന്തുടർന്നു. അതാണ് ഇന്ന് നമ്മളെ ഇവിടെ എത്തിച്ചിരിക്കുന്നത്, മാത്രമല്ല വരും തലമുറയെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ പോകുന്നത്.

ഈ അവാർഡ് യഥാർത്ഥത്തിൽ എന്താണ് അർത്ഥമാക്കുന്നത് എന്നതിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ഞാൻ… കേരളവും ഇന്ത്യയും എനിക്ക് ചെറുപ്പത്തിൽ ഒരുപാട് അനുഗ്രഹങ്ങൾ നൽകി അതാണ് തന്നെ ഈ അവാർഡിന് അർഹനാക്കിയത് എന്ന് പറഞ്ഞു പ്രവാസി മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകൾക്കുള്ള പുരസ്‌കാരം നേടിയത് 2022 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ ജയന്ത് കാമിച്ചേരിൽ ആണ്. അദ്ദേഹത്തിന്റെ “ഒരു കുമരകം കാരന്റെ കുരുത്തംകെട്ട ലിഖിതങ്ങൾ” എന്ന പുസ്തകത്തിനാണ് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്.തന്റെ പുസ്തകത്തിലെ ചില തമാശകൾ പറഞ്ഞു സദസിനെ മുഴുവൻ ചിരിപ്പിച്ച പ്രസംഗമായിരുന്നു ജയന്ത് കാമിച്ചേരിൽ അവാർഡ് സ്വീകരിചു സദസിനു നൽകിയത്. കേരളാ സെന്ററിലെ സർഗവേദി യുടെ കോഓർഡിനേറ്റർ മനോഹർ തോമസ് ജയന്തിനെ പരിചയപ്പെടുത്തി, സെനറ്റർ തോമസ് അവാർഡ് സമ്മാനിച്ചു.

ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്കിന്റെ (INANY) നിലവിലെ പ്രസിഡന്റ് ഡോ. അന്ന ജോർജിനാണ് നഴ്‌സിംഗിലെ മികച്ച സേവനത്തിനുള്ള അവാർഡ്. അന്ന ഒരു നഴ്‌സും നഴ്‌സ് പ്രാക്ടീഷണറും മനുഷ്യാവകാശ പ്രവർത്തകയും സാമൂഹിക പ്രവർത്തകയുമാണ്. നഴ്‌സിംഗ് പ്രൊഫഷണൽ ഓർഗനൈസേഷനായ INANY-യെ ഒരു പ്രൊഫഷണൽ പ്രസ്ഥാനമായി മാറ്റിയ നേതാവാണ് അവർ. അതിലെ അംഗങ്ങളായ നഴ്‌സുമാരുടെ ഉന്നത വിദ്യാഭ്യാസത്തിനും അവസരമൊരുക്കി ..നഴ്സുമാർ ഓരോ മലയാളി കുടുംബങ്ങളുടെയും കേരള സമൂഹത്തിന്റെയും അവിഭാജ്യ ഘടകവും നട്ടെല്ലുമാണെന്ന് ഡോ.ജോർജ് തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. അന്നയെ കേരള സെന്റർ ഫൗണ്ടിങ് മെമ്പർ ജെസ്സി ജോസഫ് പരിചയപ്പെടുത്തി, സെനറ്റർ കെവിൻ തോമസ് അവാർഡ് സമ്മാനിച്ചു. നിയമസേവനത്തിനുള്ള അവാർഡ് നേടിയ ലതാ മേനോൻ പ്രഗത്ഭയായ ബാരിസ്റ്ററും സോളിസിറ്ററും സജീവ കമ്മ്യൂണിറ്റി പ്രവർത്തകയുമാണ്.

ഒന്റാറിയോ, കാനഡയിലെയും ഇന്ത്യൻ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, കർണാടക, കേരളം എന്നിവിടങ്ങളിലെയും നിയമ സമൂഹത്തിൽ വളരെ അംഗീകാരമുള്ള ഒരു നിയമജ്ഞയാണ് ലത. ഒരു അഭിഭാഷക എന്ന നിലയിലുള്ള തന്റെ പ്രൊഫഷണൽ പ്രവർത്തനങ്ങൾക്ക് പുറമേ, ലത സാമൂഹ്യ പ്രവർത്തനത്തിനും സ്ത്രീ സമത്വത്തിനും അവകാശങ്ങൾക്ക് വേണ്ടിയും പ്രവർത്തിക്കുന്നു. കേരളാ സെന്ററിലെ യൂത്ത് ഫോറം അംഗം അറ്റോർണി അലക്‌സ് പാറടിയിൽ ശ്രീമതി മേനോനെ പരിചയപ്പെടുത്തി, നിയമസഭാംഗം കാരി സോളജസ് അവാർഡ് സമ്മാനിച്ചു. ഈ അവാർഡ് ദാന ചടങ്ങിനോടനുബന്ധിച്ചിറക്കിയ സുവനീറിന്റെ പ്രകാശനം കമ്മിറ്റി അംഗങ്ങളായ പി. റ്റി. പൗലോസും ജോസ് കാടാപുറവും യു. എ. നസീറിന് ഒരു കോപ്പി നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.ജാനനീ പത്രധിപർ ജെ മാത്യൂസ് , ബേബി ഊരാളിൽ കൂടെ ഫോമയും ഫൊക്കാനയും ഉൾപ്പെടെ നിരവധി കമ്മ്യൂണിറ്റി സംഘടനാ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. അവാർഡ് ഡിന്നർ പ്രോഗ്രാമിന്റെ ചെയർമാൻ ജെയിംസ് തോട്ടവും വൈസ് ചെയർമാൻ ജെയിംസ് മാത്യുവും ആയിരുന്നു. ഡയറക്ടർ ബോർഡ് അംഗങ്ങങ്ങളായ എബ്രഹാം തോമസ്, മാത്യു വാഴപ്പള്ളി, ജോൺ പോൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്‍കി.

ചടങ്ങിന്റെ എംസിയായിരുന്ന ഡയ്സി സ്റ്റീഫൻ പള്ളിപ്പറമ്പിലിന്റെ അവതരണം അവാർഡ് പരിപാടിയെ കൂടുതൽ മഹത്തരമാക്കി ഓരോ അവാർഡ് നൽകി കഴിയുമ്പോൾ ഡെയ്‌സി കേരള സെന്ററിന്റെ നാൾവഴികളെ കുറിച്ച് പറഞ്ഞത് സദസിൽ ഹൃദയ സ്പർശ്യയായ അനുഭവമായിരുന്നു. അമേരിക്കൻ മലയാളിക്കടിയിലെ മികച്ച എം സി കൂടിയാണ് ഡെയ്സി സ്റ്റീഫൻ. തഹ്‌സീൻ, ബിൻസി, സിബിഡേവിഡ്, ടോണി, ഹീര എന്നിവരുടെ മധുര മനോഹരമായ ഗാനങ്ങളും നൂപുര ഡാൻസ് സ്കൂളിലെ കലാകാരികളുടെ നൃത്തച്ചുവടുകളും അവാർഡ് ചടങ്ങിന് വർണ്ണപ്പകിട്ടേകി. കേരള സെന്റർ സെക്രട്ടറി രാജു തോമസ് വിശിഷ്ട്ട വ്യക്തികൾക്കും സദസ്യർക്കും ഈ പരിപാടി വിജയിപ്പിക്കുവാൻ പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറഞ്ഞു. വീഡിയോ ആൻഡ് ഫോട്ടോ നിർവഹിച്ചത് ജേക്കബ് മാനുവൽ , ഷാജി എണ്ണശേരിൽ എന്നിവരായിരുന്നു. കൊട്ടിലിയൻ കേറ്റർ ചെയ്ത വിഭവ സമൃദ്ധമായ ഡിന്നറോടുകൂടി 2023 ലെ അവാർഡ് ദാന ചടങ്ങിന് തിരശീല വീണു.

ജോസ് കാടാപുറം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular