Friday, May 17, 2024
HomeKeralaകേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ ലീഗ് പ്രതിനിധി

കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ ലീഗ് പ്രതിനിധി

കോഴിക്കോട്: കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് മുസ്ലിം ലീഗ് എം.എല്‍.എയെ നാമനിര്‍ദേശം ചെയ്യാൻ തീരുമാനം. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എയാണ് പ്രതിനിധിയാകുക. ലീഗ് മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറിയായ പി.

അബ്ദുല്‍ ഹമീദ്, പട്ടിക്കാട് സഹകരണ ബാങ്ക് പ്രസിഡന്‍റ് ആണ്.

കേരള ബാങ്കില്‍ ആദ്യമായാണ് ഒരു യു.ഡി.എഫ് എം.എല്‍.എയെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാക്കുന്നത്. ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരാനിരിക്കെയാണ് ലീഗ് പ്രതിനിധിയെ നാമനിര്‍ദേശം ചെയ്തിട്ടുള്ളത്.

മലപ്പുറം ജില്ല സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കുന്നതിനെതിരായ ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്. മലപ്പുറം ജില്ല ബാങ്ക് മുൻ പ്രസിഡന്‍റ് യു.എ. ലത്തീഫ് ആണ് സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്.

ലീഗ് പ്രതിനിധിയെ ഡയറക്ടര്‍ ബോര്‍ഡില്‍ കൊണ്ടു വരുന്നത് കേസിനെ ദുര്‍ബലപ്പെടുത്താനാണെന്നും ആരോപണമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular