Friday, May 17, 2024
HomeKerala12കോടിയുടെ പൂജാബമ്ബര്‍:നറുക്കെടുപ്പ് ബുധനാഴ്ച

12കോടിയുടെ പൂജാബമ്ബര്‍:നറുക്കെടുപ്പ് ബുധനാഴ്ച

തിരുവനന്തപുരം: പന്ത്രണ്ട് കോടിരൂപ സമ്മാനത്തുകയുള്ള പൂജാബമ്ബര്‍ ലോട്ടറി ബുധനാഴ്ച നറുക്കെടുക്കും.കഴിഞ്ഞ വര്‍ഷം 10കോടിയായിരുന്നു സമ്മാനത്തുക.

രണ്ടാംസമ്മാനം നാല് പേര്‍ക്ക് ഓരോകോടിവീതം.ടിക്കറ്റ് നിരക്ക് 300രൂപ, ഇന്നലെവരെ 31ലക്ഷം ടിക്കറ്റ് വിറ്റു. അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ വില്പന അരക്കോടികവിഞ്ഞേക്കും. ജെഎ, ജെബി, ജെസി, ജെഡി, ജെഇ എന്നീ അഞ്ച് സീരീസുകളിലാണ് ടിക്കറ്റുകള്‍. സമാശ്വാസ സമ്മാനമായി നാല് പേര്‍ക്ക് ഒരു ലക്ഷം രൂപ വീതം ലഭിക്കും.

ഏജന്റുമാരും ലോട്ടറി കച്ചവടക്കാരും വഴി നേരിട്ടാണ് ടിക്കറ്റുകളുടെ വില്പന . ഓണ്‍ലൈൻ, വ്യാജ ടിക്കറ്റുകളില്‍ വഞ്ചിതരാകരുതെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. നറുക്കെടുപ്പ് ഫലം www.statelottery.kerala.gov.in എന്ന വെബ്സൈറ്റില്‍ കിട്ടും. ഏറ്റവും കൂടുതല്‍ വില്‍പ്പനയും സമ്മാനത്തുകയുമുള്ള ഭാഗ്യക്കുറിയാണ് ബമ്ബര്‍ ലോട്ടറികള്‍. പൂജാ ബമ്ബറിന് പുറമെ അഞ്ച് ബമ്ബറുകളാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular