Sunday, May 19, 2024
HomeKeralaപൊന്നാനിയിലെ ഹരിത കര്‍മസേന ഇനി സ്മാര്‍ട്ടാകും

പൊന്നാനിയിലെ ഹരിത കര്‍മസേന ഇനി സ്മാര്‍ട്ടാകും

പൊന്നാനി: മാലിന്യമുക്ത നവകേരളം പരിപാടിയുടെ ഭാഗമായി കേരള ഖരമാലിന്യ നിര്‍മാര്‍ജന പദ്ധതി പ്രകാരം പൊന്നാനി നഗരസഭ ഹരിത കര്‍മസേനാംഗങ്ങള്‍ക്ക് സുരക്ഷ ഉപകരണങ്ങളും ശുചീകരണ സാധന സാമഗ്രികളും വിതരണം ചെയ്തു.

അളവുതൂക്ക യന്ത്രം, കുട, അഗ്നിശമനോപകരണം, ഹാൻഡ് വാഷ്, ഗ്ലൗസ്, മാസ്ക് തുടങ്ങിയവയാണ് വിതരണം ചെയ്തത്.

ഓരോ വീട്ടിലും എത്തി ശേഖരിക്കുന്ന അജൈവ മാലിന്യം കൃത്യമായി അളന്ന് തൂക്കം നിര്‍ണയിക്കാനും മെറ്റീരിയല്‍ കലക്ഷൻ ഫെസിലിറ്റി സെന്ററില്‍ വേര്‍തിരിച്ച അജൈവ വസ്തുക്കള്‍ തൂക്കി അളവ് കൃത്യത വരുത്തി കൈമാറാനുമുള്ള യന്ത്രം വിതരണം ചെയ്തിട്ടുണ്ട്. നഗരസഭ ചെയര്‍മാൻ ശിവദാസ് ആറ്റുപുറം സാധന സാമഗ്രികളും ഉപരണങ്ങളും ഹരിത കര്‍മസേനക്ക് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.

നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഷീന സുദേശൻ അധ്യക്ഷത വഹിച്ചു.

കമ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡന്‍റ് ധന്യ, കൗണ്‍സിലര്‍മാര്‍, ഹെല്‍ത്ത് വിഭാഗം ജീവനക്കാര്‍, ഹരിത സഹായ സ്ഥാപനം ഐ.ആര്‍.ടി.സി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. നഗരസഭ ക്ലീൻ സിറ്റി മാനേജര്‍ ദിലീപ് കുമാര്‍ സ്വാഗതവും ഹരിത കര്‍മസേന പ്രസിഡന്‍റ് സുബൈദ നന്ദിയും പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular