Friday, May 17, 2024
HomeUSAയുഎസ്-കാനഡ അതിര്‍ത്തിയില്‍ സ്ഫോടനം

യുഎസ്-കാനഡ അതിര്‍ത്തിയില്‍ സ്ഫോടനം

ന്യൂയോര്‍ക്ക്: യുഎസ്-കാനഡ അതിര്‍ത്തിയില്‍ സ്ഫോടനം. നയാഗ്ര വെള്ളച്ചാട്ടത്തിനു സമീപമുള്ള റെയിൻബോ ബ്രിഡ്ജില്‍ വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു.
സംഭവത്തില്‍ രണ്ട് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മരിച്ചവരുടെ വിവരങ്ങള്‍ അറിവായിട്ടില്ല. കാര്‍ ആണ് പൊട്ടിത്തെറിച്ചത്.

റെയിൻബോ ബ്രിഡ്ജ് കാനഡയ്ക്കും അമേരിക്കയ്ക്കും ഇടയിലുള്ള ഏറ്റവും തിരക്കേറിയ ക്രോസിംഗുകളില്‍ ഒന്നാണ്. 16 വാഹന പാതകളാണുള്ളത്, കൂടാതെ യുഎസ് കസ്റ്റംസ് ആൻഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷൻ അനുസരിച്ച്‌ സാധാരണ 24 മണിക്കൂറും തുറന്നിരിക്കും.

സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന പോലീസും എഫ്ബിഐ ജോയിന്‍റ് ടെററിസം ടാസ്ക് ഫോഴ്സും സംസ്ഥാനത്തിലേക്കുള്ള പ്രവേശനത്തിന്‍റെ എല്ലാ പോയിന്‍റുകളിലും നിരീക്ഷണം ശക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular