Saturday, May 18, 2024
HomeIndiaകടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രത്തിനെതിരെ കേരളം സുപ്രീം കോടതിയില്‍

കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രത്തിനെതിരെ കേരളം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാരിനെതിരെ കേരളം സുപ്രീംകോടതിയില്‍ ഹരജി നല്‍കി.

കേന്ദ്രം സംസ്ഥാനത്തെ സാമ്ബത്തികമായി ഞെരുക്കുകയാണെന്നാണ് ഹരജിയില്‍ പറയുന്നത്.കേന്ദ്രത്തിനെതിരെ സുപ്രീകോടതിയെ സമീപിക്കുന്നതില്‍ സാധ്യതയുണ്ടെന്ന് നിയമോപദേശം ലഭിച്ചതിനു പിന്നാലെയാണ് സംസ്ഥാനത്തിന്റെ നടപടി.

കിഫ്ബി എടുത്ത കടം കൂടി ഉള്‍പ്പെടുത്തിയാണ് കേരളത്തിന്റെ വായ്പ പരിധിവെട്ടിക്കുറച്ചതെന്നും ട്രഷറിയിലെ നിക്ഷേപം കേരളത്തിന്റെ ബാധ്യതയായിട്ടാണ് കണക്കാക്കിയിരിക്കുന്നതെന്നും ഹരജിയില്‍ പറയുന്നു. ക്ഷേമപെന്‍ഷന്‍ കൊടുക്കുന്നതിനു വേണ്ടി രൂപീകരിച്ച പെന്‍ഷന്‍ കമ്ബനി രൂപീകരിച്ച തുകയും കേരളത്തിന്റെ ബാധ്യതയായി കണക്കാക്കി. 26000 കോടി രൂപയുടെ കുറവ് കേരളത്തിന് വന്നിട്ടുണ്ട് എന്നാണ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്.കേരളം ഇത്തവണ 28,550 കോടി രൂപ പ്രതീക്ഷിച്ചിടത്ത് 20, 521 കോടി രൂപ മാത്രമേ പൊതുവിപണിയില്‍നിന്ന് കടമെടുക്കാനാവൂയെന്ന് കേന്ദ്രം അറിയിച്ചിരുന്നു. കടമെടുപ്പ് പരിധി വര്‍ധിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളം പരമോന്നത കേടതിയെ സമീപിച്ചത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular