Friday, May 17, 2024
HomeKeralaഫഹദിനെ എടുത്തുയര്‍ത്തി ആള്‍ക്കൂട്ടം; ആവേശമായി ഫസ്റ്റ്ലുക്ക് പോസ്റ്റര്‍, റിലീസ് തിയതി പുറത്ത്

ഫഹദിനെ എടുത്തുയര്‍ത്തി ആള്‍ക്കൂട്ടം; ആവേശമായി ഫസ്റ്റ്ലുക്ക് പോസ്റ്റര്‍, റിലീസ് തിയതി പുറത്ത്

സൂപ്പര്‍ ഹിറ്റായി മാറിയ രോമാഞ്ചത്തിനു ശേഷം ജീത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആവേശം. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

ഇപ്പോള്‍ ആരാധകരുടെ ആവേശമേറ്റിക്കൊണ്ട് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയിരിക്കുകയാണ്.

ഫഹദ് ഫാസിലിനെ എടുത്ത് ഉയര്‍ത്തിയിരിക്കുന്ന ആള്‍ക്കൂട്ടത്തെയാണ് പോസ്റ്ററില്‍ കാണുന്നത്. വെള്ള വസ്ത്രവും സ്വര്‍ണാഭരണവും കൂളിങ് ഗ്ലാസും അണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് ഫഹദ് എത്തുന്നത്. 2024 വിഷു റിലീസ് ആയിട്ടായിരിക്കും ചിത്രം റിലീസാകുക. 2024 ഏപ്രില്‍ 11ന് ചിത്രം തീയറ്ററുകളില്‍ എത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular