Tuesday, May 21, 2024
HomeIndiaമൂടല്‍മഞ്ഞ്: യു.പിയില്‍ നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു, ഒരാള്‍ മരിച്ചു, 12 പേര്‍ക്ക് പരിക്ക്

മൂടല്‍മഞ്ഞ്: യു.പിയില്‍ നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു, ഒരാള്‍ മരിച്ചു, 12 പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനിടെ ആഗ്ര – ലഖ്നൗ എക്സപ്രസ് വേയില്‍ വാഹനങ്ങള്‍ ഒന്നിനുപിറകെ ഒന്നായി ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം.

പന്ത്രണ്ടിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യു.പിയിലെ ഉന്നാവിലാണ് അപകടം നടന്നത്. കാഴ്ച മറയ്ക്കുന്ന തരത്തില്‍ മൂടല്‍ മഞ്ഞ് മൂടിയതാണ് അപകടത്തിലേക്ക് നയിച്ചത്. നിരവധി കാറുകളും ബസും കൂട്ടിയിടിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് സമാനമായ നിരവധി അപകടങ്ങളാണ് ഉത്തര്‍പ്രദേശിലാകെ റിപ്പോര്‍ട്ട് ചെയ്തത്. ബറേലിയില്‍ അമിതവേഗതയിലെത്തിയ ട്രക്ക് വീട്ടിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായി. ആഗ്രയില്‍ രണ്ടു ട്രക്കുകള്‍ കൂട്ടിയിടിക്കുകയും ചെയ്തു.

വാഹനഗതാഗതത്തെയാകെ ബാധിക്കുന്ന രീതിയില്‍ മൂടല്‍മഞ്ഞ് കാഴ്ചമറയ്ക്കുന്ന സാഹചര്യമാണ് ഡല്‍ഹിയിലും. മഞ്ഞിനെ തുടര്‍ന്ന് ദൃശ്യത ഗണ്യമായി കുറഞ്ഞതോടെ ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മഞ്ഞ് റെയില്‍വെ-വ്യോമ ഗതാഗതത്തേയും ബാധിച്ചിട്ടുണ്ട്. ഡല്‍ഹിയിലേക്കുള്ള ഇരുപത്തിയഞ്ച് ട്രെയിനുകള്‍ വൈകിയതായി ഉത്തര റെയില്‍വേ അറിയിച്ചു.

ഡല്‍ഹി വിമാനത്താവളത്തിന്റെ സമീപപ്രദേശങ്ങളില്‍ രേഖപ്പെടുത്തിയ ദൃശ്യത 125 മീറ്ററാണ്. അതേസമയം സഫ്ദര്‍ജങ്ങില്‍ ദൃശ്യത 50 മീറ്ററായി താഴ്ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular