Sunday, May 19, 2024
HomeCinemaഉണ്ണി മുകുന്ദൻ ചോറ്റാനിക്കര ദേവി ക്ഷേത്രത്തില്‍

ഉണ്ണി മുകുന്ദൻ ചോറ്റാനിക്കര ദേവി ക്ഷേത്രത്തില്‍

ണ്ണി മുകുന്ദൻ,നിഖില വിമല്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന “ഗെറ്റ് സെറ്റ് ബേബി ” എന്ന ചിത്രത്തിന്റെ പൂജ,സ്വിച്ചോണ്‍ കര്‍മ്മം ശ്രീ ചോറ്റാനിക്കര ദേവീ ക്ഷേത്രാങ്കണത്തില്‍ വെച്ച്‌ നിര്‍വ്വഹിച്ചു.

സംവിധായകൻ വിനയ് ഗോവിന്ദ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചപ്പോള്‍ നിര്‍മ്മാതാവ് സജീവ് സോമൻ ആദ്യ ക്ലാപ്പടിച്ചു.

ദേശീയ അവാര്‍ഡ് നേടിയ മേപ്പടിയാൻ, ഷഫീക്കിന്റെ സന്തോഷം, മാളികപ്പുറം തുടങ്ങിയ ചിത്രങ്ങളിലൂടെ കുടുംബ പ്രേക്ഷകമനസ്സുകളില്‍ സ്ഥാനം നേടിയ പ്രിയപ്പെട്ട താരം ഉണ്ണിമുകുന്ദന്റെ മറ്റൊരു തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ശക്തമായ നായികാ കഥാപാത്രത്തെ നിഖില വിമല്‍ അവതരിപ്പിക്കുന്നു.

സ്കന്ദ സിനിമാസ്, കിംഗ്സ് മെൻ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറില്‍ സജീവ് സോമൻ, സുനില്‍ ജെയിൻ, പ്രക്ഷാലി ജെയിൻ, സാം ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം വൈ വി രാജേഷ് അനൂപ് രവീന്ദ്രൻ എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു. അലക്സ് ജെ പുളിക്കല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റര്‍-മഹേഷ് നാരായണൻ, സംഗീതം- സാം സി എസ്, പ്രൊഡക്ഷൻ കണ്‍ട്രോളര്‍-പ്രണവ് മോഹൻ,പ്രൊഡക്ഷൻ ഡിസൈനര്‍-സുനില്‍ കെ ജോര്‍ജ്, വസ്ത്രാലങ്കാരം-സമീറാ സനീഷ്,സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-എബി ബെന്നി,രോഹിത് കിഷോര്‍.
ജനുവരി പതിനേഴിന് എറണാകുളത്ത് ആരംഭിക്കും.
പി ആര്‍ ഒ- എ എസ് ദിനേശ്.

RELATED ARTICLES

STORIES

Most Popular