Sunday, May 19, 2024
HomeCinemaനീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവിനൊരുങ്ങി ലിബര്‍ട്ടി പ്രൊഡക്ഷൻസ്

നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവിനൊരുങ്ങി ലിബര്‍ട്ടി പ്രൊഡക്ഷൻസ്

ലയാളത്തിലെ മുൻനിര ചലച്ചിത്ര നിര്‍മാണ സ്ഥാപനമായ ലിബര്‍ട്ടി പ്രൊഡക്ഷൻസ് ഒരിടവേളക്കുശേഷം വീണ്ടും നിര്‍മാണ രംഗത്തേക്കു വരുന്നു.
മറിമായം പരന്പരയിലൂടെ ശ്രദ്ധേയരായ മണികണ്ഠൻ പട്ടാമ്ബി, സലിം ഹസൻ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന പഞ്ചായത്ത് ജെട്ടി എന്ന ചിത്രമാണ് ലിബര്‍ട്ടിയുടെ ബാനറില്‍ ഒരുങ്ങുന്നത്.

അബ്കാരി. ഇൻസ്പെക്ടര്‍ ബല്‍റാം, നായര്‍സാബ്, വര്‍ത്തമാനകാലം, പൂച്ചക്കാരു മണികെട്ടും, ബല്‍റാം VS താരാദാസ് തുടങ്ങി ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച ലിബര്‍ട്ടി പ്രൊഡക്ഷൻസ് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. ബല്‍റാം VS താരാദാസ് എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ ലിബര്‍ട്ടി പ്രൊഡക്ഷൻസ് നിര്‍മിച്ച ചിത്രം.

മണികണ്ഠൻ പട്ടാമ്ബിയും, സലിംഹസനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നതും. ഡിസംബര്‍ 19ന് ചിത്രീകരണം ആരംഭിച്ച സിനിമ കൊച്ചി, നായരമ്ബലം, ചെറായി, എളങ്കുന്നപ്പുഴ എന്നിവിടങ്ങളിലായി പൂര്‍ത്തിയാകും. ലൈൻ പ്രൊഡ്യൂസര്‍ – വാഴൂര്‍ ജോസ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ -രാംകുമാര്‍ കാഞ്ഞങ്ങാട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular