Friday, May 3, 2024
HomeKeralaമന്ത്രിക്ക് തിരിച്ചടി; ഇലക്‌ട്രിക് ബസ് ലാഭമെന്ന് കെഎസ്‌ആര്‍ടിസി റിപ്പോര്‍ട്ട്

മന്ത്രിക്ക് തിരിച്ചടി; ഇലക്‌ട്രിക് ബസ് ലാഭമെന്ന് കെഎസ്‌ആര്‍ടിസി റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഇലക്‌ട്രിക് ബസുകള്‍ നഷ്ടമെന്ന ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ പ്രതികരണം തള്ളി കെഎസ്‌ആർടിസി വാർഷിക റിപ്പോർട്ട്.
ഇലക്‌ട്രിക് ബസുകള്‍ ലാഭത്തിലാണ് പ്രവർത്തിക്കുന്നത് എന്ന് റിപ്പോർട്ടില്‍ പറയുന്നു.

ഡിസംബർ മാസം വരെ 288.91 ലക്ഷം രൂപ ഇലക്‌ട്രിക് ബസുകളില്‍ നിന്ന് മാത്രം ലാഭം ലഭിച്ചു. ഏപ്രില്‍ മുതല്‍ ഡിസംബർ വരെ ഇലക്‌ട്രിക് ബസുകള്‍ 18901 സര്‍വീസ് തലസ്ഥാനത്ത് നടത്തിയെന്ന് റിപ്പോർട്ടില്‍ പറയുന്നു.

ഒരു കിലോമീറ്റർ ഓടാൻ 28.45 രൂപയാണ് ജീവനക്കാരുടേത് അടക്കം ചിലവ്. ഒരു കിലോമീറ്റർ സർവീസ് നടത്തിയാല്‍ ഇതില്‍നിന്ന് ലഭിക്കുന്നത് 36.66 രൂപയാണ്. ഇത് പ്രകാരം 8 രൂപ 21 പൈസയാണ് ഒരു കിലോമീറ്റർ സർവീസ് നടത്തുമ്ബോള്‍ ഇലക്‌ട്രിക് ബസുകളില്‍ നിന്ന് കെഎസ്‌ആർടിസിക്ക് ലാഭമെന്നും റിപ്പോർട്ടില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular