Saturday, May 18, 2024
HomeKeralaരോഹൻ ബൊപ്പണ്ണ ആസ്ട്രേലിയൻ ഓപണ്‍ ഫൈനലില്‍

രോഹൻ ബൊപ്പണ്ണ ആസ്ട്രേലിയൻ ഓപണ്‍ ഫൈനലില്‍

പുരുഷ് ഡബ്ള്‍സില്‍ ഏറ്റവും പ്രായം കൂടിയ ഒന്നാം റാങ്കുകാരൻ എന്ന റെക്കോഡ് സ്വന്തമാക്കിയതിന് പിന്നാലെ രോഹൻ ബൊപ്പണ്ണ ആസ്ട്രേലിയൻ ഓപണ്‍ ഡ്ബള്‍സില്‍ ഫൈനലില്‍ കടന്നു.

ഇന്ന് നടന്ന സെമി ഫൈനലില്‍ രോഹൻ ബൊപ്പണ്ണ/മാത്യു എബ്ഡൻ സഖ്യം ഷാങ് സിഷെൻ-തോമസ് മച്ചാക്ക് സഖ്യത്തെ പരാജയപ്പെടുത്തിയത്. 6-3, 3-6, 7-6 (10-7) എന്ന സ്‌കോറിനാണ് വിജയം. രോഹൻ ബൊപ്പണ്ണ ആസ്ട്രേലിയൻ ഓപണിന്റെ ഫൈനലില്‍ എത്തുന്നത് ആദ്യമായാണ്.

മോള്‍ട്ടെനി / ഗോണ്‍സാല സഖ്യത്തെ ക്വാർട്ടറില്‍ തോല്‍പ്പിച്ചാണ് ബൊപ്പണ്ണ/മാത്യൂ എബ്ഡൻ സഖ്യം സെമിയില്‍ പ്രവേശിച്ചത്. 2017 ല്‍ ഫ്രഞ്ച് ഒാപണ്‍ മിക്സഡ് ഡബ്ള്‍സ് ചാമ്ബ്യനായ ബോപണ്ണ ശനിയാഴ്ച നടക്കുന്ന കലാശപ്പോരില്‍ ഇറ്റാലിയൻ സഖ്യമായ ആൻഡ്രെ വാവസോറി/ സൈമണ്‍ ബോളെല്ലിയെ നേരിടും. വിജയിക്കാനായാല്‍ രണ്ടാമത്തെ ഗ്രാൻഡ്സ്ലാം കിരീടം ഷോക്കേസിലെത്തിക്കാം.

20 വർഷം മുമ്ബ് ടെന്നിസ് കോർട്ടില്‍ അരങ്ങേറ്റം കുറിച്ച ബൊപ്പണ്ണ മാത്യു എബ്ദേനോപ്പം കഴിഞ്ഞ യു.എസ് ഓപണ്‍ ഫൈനലിലെത്തിയതോടെയാണ് റാങ്കിങ്ങിലെ കുതിപ്പ് തുടങ്ങിയത്. അടുത്തയാഴ്ച പുറത്തുവരുന്ന പുതിയ റാങ്കിങ്ങില്‍ മാത്യു എബ്ദേൻ രണ്ടാം റാങ്കിലുമെത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular