Saturday, May 18, 2024
HomeKeralaവീരേന്ദ്രകുമാറിനു കിട്ടാത്ത 'പത്മ' മനോരമ കുടുംബത്തിലേക്ക് നാലുതവണ

വീരേന്ദ്രകുമാറിനു കിട്ടാത്ത ‘പത്മ’ മനോരമ കുടുംബത്തിലേക്ക് നാലുതവണ

തിരുവനന്തപുരം: അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായിക്ക് പത്മശ്രീ നല്‍കിയതിലാണ് ചിലര്‍ക്ക് ഇരിക്കപ്പൊറുതിയില്ലാത്തത്.

സാഹിത്യവിഭാഗത്തിലാണ് അവര്‍ക്ക് പത്മ പുരസക്കാരം നല്‍കിയത്. അവര്‍ ഴുതിയ സാഹിത്യകൃതിയുടെ മാറ്റ് പരിശോധിച്ചാണ് വിമര്‍ശനം.

പത്മശ്രീയുടെ ചരിത്രം പരിശോധിച്ചാല്‍ വിവമര്‍ശകരുടെ സംശയത്തിന് അറുതിവരും. ആദ്യമായി സാഹിത്യ വിഭാഗത്തില്‍ പത്മശ്രീ ലഭിച്ച മലയാളി മനോരമ ചീഫ് എഡിറ്റര്‍ കെ എം ചെറിയാന്‍് (1965). തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പല്‍ പി എം ജോസഫ്(1967), കാലിക്കട്ട് സര്‍വകലാശാല ഹിന്ദി വിഭാഗം മേധാവി മാലിക് മുഹമ്മദ്(1973) , സിബിഎസ്‌ഇ ചെയര്‍മാന്‍ ജസ്യൂട്ട് പാതിരി തോമസ് വി കുന്നുങ്കല്‍(1974), കേരള സര്‍വ്വകലാശാല പ്രസിദ്ധീകരണ വിഭാഗം മേധാവി മാത്യു കുഴിവേലി(1975), വൈക്കം മുഹമ്മദ് ബഷീര്‍ (1982) എന്നിവര്‍ക്കും .ഇവരില്‍ എത്രപേരുണ്ട് മഹന്മാരായ സാഹിത്യകാരന്മാര്‍ എന്നതു ചോദിക്കരുത്.

ഭാഷാചരിത്രഗവേഷകന്‍ ശൂരനാട് കുഞ്ഞന്‍പിള്ള, ഭാഷാചരിത്രകാരന്‍ കെ എം ജോര്‍ജ്ജ്, മനോരമ ചീഫ് എഡിറ്റര്‍ മാമ്മന്‍ മാത്യു, കവി വിഷ്ണു നാരായണന്‍ നമ്ബൂതിരി, നിരൂപകന്‍ ഡോ.വെള്ളായണി അര്‍ജുനന്‍, നിരൂപക ഡോ. എം.ലീലാവതി, കവയത്രി സുഗതകുമാരി എന്നിവര്‍ക്കും കോണ്‍ഗ്രസ് ഭരണത്തില്‍ പത്മശ്രീ ലഭിച്ചു. ഒഎന്‍വി, കെ അയ്യപ്പപ്പണിക്കര്‍, പി പരമേശ്വരന്‍, പുരുഷോത്തമ മല്ലയ്യ. അക്കിത്തം, ഡോ എന്‍ ചന്ദ്രശേഖരന്‍ നായര്‍, ബാലന്‍ പുതേരി, പി നാരായണക്കുറുപ്പ്, ഡോ സിഐ ഐസക്ക് എന്നിവര്‍ക്ക് കോണ്‍ഗ്രസ് ഇതര സര്‍ക്കാറുകളും പത്മശ്രീ നല്‍കി. ഇത്തവണ ഗൗരി ലക്ഷ്മിഭായി തമ്ബുരാട്ടി, ഗുരു നാരായണപ്രസാദ്, പി ചിത്രന്‍ നമ്ബൂതിരി എന്നീ മൂന്നുപേര്‍ക്കും സാഹിത്യവിഭാഗത്തിലാണ് പത്മശ്രീ.

ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പത്മ കിട്ടിയ അപൂര്‍വതയും കേരളത്തിനുണ്ട്. കെ എം ചെറിയാന്‍, കെ എം മാത്യു, മാമ്മന്‍ മാത്യു. മലയാള മനോരമയുടെ ചീഫ് എഡിറ്റര്‍മാര്‍. ചെറിയാനും മാത്യുവും സഹോദരന്മാര്‍. മാത്യുവിന്റ മകന്‍ മാമ്മന്‍. ചെറിയാന് പത്മശ്രീയും പത്മഭൂഷണും . മാത്യുവിന് പത്മഭൂഷന്‍, മാമ്മന് പത്മശ്രീ .ഇവരുടെ മഹത്തായ രചനകള്‍ ഏതാണ്. തലയെടുപ്പുള്ള മാധ്യമപ്രവര്‍ത്തകരായിരുന്ന പത്രാധിപര്‍ കെ സുകുമാരനും പോത്തന്‍ ജോസഫിനും പത്മഭൂഷന്‍ ലഭിച്ചിട്ടും സ്വന്തം പേരില്‍ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള എം പി വീരേന്ദ്രകുമാറിന് പത്മശ്രീ പോലും കിട്ടിയിട്ടില്ല എന്നതും ശ്രദ്ധേയം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular