Sunday, May 19, 2024
HomeUSAകാലിഫോര്‍ണിയയില്‍ കാണാതായ സൈനിക ഹെലികോപ്റ്റര്‍ കണ്ടെത്തി

കാലിഫോര്‍ണിയയില്‍ കാണാതായ സൈനിക ഹെലികോപ്റ്റര്‍ കണ്ടെത്തി

വാഷിംഗ്ടണ്‍ ഡിസി: കാലിഫോർണിയയില്‍ കാണാതായ സൈനിക ഹെലികോപ്റ്റർ കണ്ടെത്തി. എന്നാല്‍ ഹെലികോപ്റ്ററിലുണ്ടായിരുന്ന അഞ്ച് സൈനികരെ കണ്ടെത്താനായില്ല.
സൈനികർക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണെന്ന് യുഎസ് മറൈൻ കോർപ്സ് അറിയിച്ചു. നെവാഡയിലെ ക്രീച്ച്‌ എയർഫോഴ്സ് ബേസില്‍ നിന്ന് തെക്കൻ കാലിഫോർണിയയിലെ മറൈൻ കോർപ്സ് എയർ സ്റ്റേഷനായ മിറാമറിലേക്ക് പോയ സിഎച്ച്‌-53ഇ സൂപ്പർ സ്റ്റാലിയൻ ഹെലികോപ്റ്ററാണ് കഴിഞ്ഞ ദിവസം കാണാതായത്.

അഞ്ച് സൈനികരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. അന്വേഷണത്തില്‍ കാലിഫോർണിയയിലെ പൈൻ വാലിയില്‍ നിന്നാണ് ഹെലികോപ്റ്റർ കണ്ടെത്തിയത്.

ഹെലികോപ്റ്ററിനൊപ്പം കണ്ടെത്തിയ അവശിഷ്ടങ്ങളെ കുറിച്ച്‌ മറൈൻ കോർപ്സ് വിശദീകരണം നല്‍കിയിട്ടില്ല. ഹെലികോപ്റ്ററിലുണ്ടായിരുന്നവർ രക്ഷപ്പെട്ടിരിക്കാമെന്നാണ് സൂചന.

കഴിഞ്ഞ ഒരു വർഷമായി യുഎസ് സൈനിക വിമാനങ്ങള്‍ ഉള്‍പ്പെട്ട നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. നവംബർ അവസാനത്തോടെ ജപ്പാൻ തീരത്ത് വി-22 ഓസ്പ്രേ ടില്‍റ്റ്-റോട്ടർ വിമാനം തകർന്ന് എട്ട് വ്യോമസേനാംഗങ്ങള്‍ മരിച്ചിരുന്നു.

നവംബറില്‍ തന്നെ, പരിശീലനത്തിനിടെ മെഡിറ്ററേനിയൻ കടലില്‍ ഹെലികോപ്റ്റർ തകർന്ന് അഞ്ച് സൈനികർ മരിച്ചിരുന്നു. ഓഗസ്റ്റില്‍ ഓസ്‌ട്രേലിയയില്‍ നടന്ന മറ്റൊരു അപകടത്തില്‍ മൂന്ന് നാവികർ മരിച്ചു.

ഏപ്രിലില്‍ അലാസ്കയിലെ ഒരു വിദൂര പ്രദേശത്ത് പരിശീലന ദൗത്യം കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് സൈനികർ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular