Monday, May 20, 2024
HomeIndiaരണ്ടാം മോദി സര്‍ക്കാരിന്റെ അവസാന പാര്‍ലമെന്റ് സമ്മേളനം ഇന്ന് പൂര്‍ത്തിയാകും

രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന പാര്‍ലമെന്റ് സമ്മേളനം ഇന്ന് പൂര്‍ത്തിയാകും

ല്‍ഹി: രണ്ടാം മോദി സർക്കാരിന്‍റെ അവസാന പാർലമെന്‍റ് സമ്മേളനം ഇന്ന് പൂർത്തിയാകും. ഇടക്കാല ബഡ്ജറ്റ് അവതരണത്തിനായി കഴിഞ്ഞമാസം 31നാണ് പാർലമെന്‍റ് ചേർന്നത്.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിച്ച പാർലമെന്‍റ് സമ്മേളനത്തില്‍ നിരവധി ധനബില്ലുകള്‍ കേന്ദ്രസർക്കാർ പാസാക്കി. പൊതുപരീക്ഷാ ക്രമക്കേട് തടയല്‍ നിയമ ഭേദഗതി ബില്‍ ഉള്‍പ്പെടെ സുപ്രധാന ബില്ലുകളും ഈ സമ്മേളന കാലയളവില്‍ പാർലമെന്‍റിന്‍റെ ഇരു സഭകളും ചേർന്ന് പാസാക്കി.

കഴിഞ്ഞകാല കോണ്‍ഗ്രസ് സർക്കാരുകളുടെയും നരേന്ദ്ര മോദി സർക്കാരിന്‍റെയും പ്രവർത്തനം താരതമ്യം ചെയ്യുന്ന ധവളപത്രം സഭയില്‍ അവതരിപ്പിച്ചത് പ്രതിപക്ഷ – ഭരണപക്ഷ വാക്പോരിന് വഴിയൊരുക്കി. സമ്മേളനത്തിന്‍റെ അവസാന ദിനവും പ്രതിപക്ഷ പാർട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന കേന്ദ്രവിഹിതത്തിലെ വിവേചനം ചൂണ്ടിക്കാട്ടാനാകും പ്രതിപക്ഷ പാർട്ടികള്‍ ശ്രമിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular