Sunday, May 19, 2024
HomeKeralaകെഎസ്‌ഐഡിസിക്കെതിരേ തുടരന്വേഷണം ആവശ്യമെന്ന് എസ്‌എഫ്‌ഐഒ

കെഎസ്‌ഐഡിസിക്കെതിരേ തുടരന്വേഷണം ആവശ്യമെന്ന് എസ്‌എഫ്‌ഐഒ

കൊച്ചി: സിഎംആര്‍എലില്‍ 13.4 ശതമാനം ഓഹരി പങ്കാളിത്തവും നാമനിര്‍ദേശം ചെയ്ത ഡയറക്ടറുമുള്ളതിനാല്‍ കെഎസ്‌ഐഡിസിക്കെതിരേ തുടരന്വേഷണം ആവശ്യമെന്നു സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസ് (എസ്‌എഫ്‌ഐഒ) ഹൈക്കോടതിയെ അറിയിച്ചു.
എസ്‌എഫ്‌ഐഒ അന്വേഷണത്തിനെതിരേ കെഎസ്‌ഐഡിസി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അനധികൃത പണമിടപാടുകള്‍ പൊതുസ്ഥാപനമായ കെഎസ്‌ഐഡിസിക്ക് വന്‍ നഷ്‌ടമുണ്ടാക്കുന്നതാണെന്നും അതിനാല്‍ അന്വേഷണത്തിന്‍റെ ഭാഗമായി ലഭ്യമാക്കിയ രേഖകള്‍ പരിശോധിച്ചു ബോധ്യപ്പെടേണ്ടതുണ്ടെന്നും എസ്‌എഫ്‌ഐഒ വ്യക്തമാക്കി.

എന്നാല്‍ എക്‌സാലോജിക് കമ്ബനിക്ക് സിഎംആര്‍എല്‍ പണം നല്‍കിയെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സിഎംആര്‍എലിന്‍റെ വിശദീകരണം തേടിയെങ്കിലും ഇതുവരെ വിശദീകരണം ലഭിച്ചിട്ടില്ലെന്ന് കെഎസ്‌ഐഡിസി കോടതിയെ അറിയിച്ചു. കെഎസ്‌ഐഡിസി സമയം തേടിയതിനാല്‍ ഹര്‍ജി വീണ്ടും 26ന് പരിഗണിക്കാനായി ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ മാറ്റി. എന്തിനാണ് അന്വേഷണത്തെ എതിര്‍ക്കുന്നതെന്ന് ഹര്‍ജി പരിഗണിക്കവേ കോടതി കെഎസ്‌ഐഡിസിയോട് ചോദിച്ചു.

എന്നാല്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് വായ്പയായി പണം നല്‍കുന്ന സ്ഥാപനമായതിനാല്‍ അന്വേഷണം വിശ്വാസ്യതയെയും ക്രെഡിറ്റ് റേറ്റിംഗിനെയും ബാധിക്കുമെന്നും സിഎംആര്‍എലിനെതിരായ റിപ്പോര്‍ട്ടിന്‍റെ പേരില്‍ തങ്ങളെ ലക്ഷ്യമിടുകയാണെന്നും ബിസിനസിനെ ഇതു ബാധിക്കുന്നുവെന്നും കെഎസ്‌ഐഡിസി ഇതിന് മറുപടി നല്‍കി. ഇതിനിടെ എസ്‌എഫ്‌ഐഒ അന്വേഷണം ആരംഭിച്ചതിനാല്‍ ഹര്‍ജിയിലെ തുടര്‍നടപടികള്‍ അവസാനിപ്പിക്കണമെന്ന ആവശ്യം സിഎംആര്‍എല്‍ ഉന്നയിച്ചെങ്കിലും കോടതി അനുവദിച്ചില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular