Friday, May 17, 2024
HomeKeralaഅക്കാദമിക മികവ് വര്‍ധിപ്പിക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ല -മുഖ്യമന്ത്രി

അക്കാദമിക മികവ് വര്‍ധിപ്പിക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ല -മുഖ്യമന്ത്രി

റ്റിങ്ങല്‍: വിദ്യാഭ്യാസ മേഖലയുടെ ഉന്നമനം അക്കാദമിക മികവ് വർധിപ്പിക്കുകയെന്നതാണെന്നും അതില്‍ വിട്ടുവീഴ്ച പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

68 സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നിർവഹിച്ച്‌ തോന്നയ്ക്കല്‍ ഗവ.എച്ച്‌.എസ്.എസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക കാലഘട്ടത്തിനനുസരിച്ച്‌ പരിഷ്കരണം വേണ്ടാതായി വരും. കാലം മാറുകയാണ്. അതിനനുസരിച്ച്‌ അറിവുകളും മാറുകയാണ്. കുട്ടികള്‍ വലിയ തോതില്‍ അറിവ് സ്വായത്തമാക്കിക്കൊണ്ടിരിക്കുകയാണ്. അതിന്‍റെ ഭാഗമായി സംശയങ്ങള്‍ കുട്ടികളില്‍ വളർന്നുവരും. അത് തീർത്ത് കൊടുക്കേണ്ട ഉത്തരവാദിത്തം അധ്യാപകർക്കുണ്ട്. പണ്ട് പഠിച്ച അറിവുകൊണ്ട് മാത്രം അധ്യാപകർക്ക് ഈ സംശയമെല്ലാം തിരുത്താൻ കഴിയില്ല. അതിനു അധ്യാപകരിലും മാറ്റം വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. എ.എ. റഹീം എം.പി, വി. ജോയ് എം.എല്‍.എ, വി. ശശി എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് സുരേഷ് കുമാർ, ജില്ല പഞ്ചായത്ത് അംഗം കെ. വേണുഗോപാലൻ നായർ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സുമ ഇടവിളാകം, ടി.ആർ. അനില്‍, തോന്നയ്ക്കല്‍ രവി, ജവാദ്, ഉണ്ണികൃഷ്ണൻ പാറയ്ക്കല്‍, തോന്നയ്ക്കല്‍ രാജേന്ദ്രൻ, ഇ. നസീർ, ജസി ജലാല്‍, എസ്. സുജിത്, ജാസ്മിൻ എന്നിവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular