Friday, May 3, 2024
HomeKeralaകേരള കലോത്സവം നിര്‍ത്തിവയ്ക്കാന്‍ വി.സിയുടെ നിര്‍ദേശം; പ്രതിഷേധിച്ച്‌ വിദ്യാര്‍ത്ഥികള്‍

കേരള കലോത്സവം നിര്‍ത്തിവയ്ക്കാന്‍ വി.സിയുടെ നിര്‍ദേശം; പ്രതിഷേധിച്ച്‌ വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവയ്ക്കാന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ.മോഹനന്‍ കുന്നമ്മലിന്റെ നിര്‍ദേശം.

ഇത് സംബന്ധിച്ച്‌ ഉടന്‍ ഉത്തരവിറങ്ങും. ഇനി മത്സരങ്ങള്‍ ഉണ്ടാവില്ല. ഫലപ്രഖ്യാപനവും നടത്തില്ല. സമാപന സമ്മേളനവും ഉപേക്ഷിക്കാനും നിര്‍ദേശം നല്‍കി. കലോത്സവവുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാനും വി.സി നിര്‍ദേശം നല്‍കി. കുട്ടികളുടെ സുരക്ഷ പരിഗണിച്ചാണ് ഈ നടപടിയെന്ന വി.സി വ്യക്തമാക്കി. പരാതികള്‍ പരിശോധിച്ച ശേഷം അന്തിമ നടപടിയെടുക്കും.

കലോത്സവത്തിലെ ഫലപ്രഖ്യാപനത്തില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച്‌ കഴിഞ്ഞ ദിവസം കെ.എസ്.യു നടത്തിയ പ്രതിഷേധത്തെ എസ്.എഫ്.ഐ നേരിട്ടത് സംഘര്‍ഷത്തിലേക്ക് എത്തിയിരുന്നു. പോലീസ് ഇരുകൂട്ടര്‍ക്കുമെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. കലോത്സവം തുടങ്ങിയതു മുതല്‍ ആരോപണങ്ങളും പരാതികളും ഉയര്‍ന്നിരുന്നു. കലോത്സവം ഇന്ന് അവസാനിക്കാനിരിക്കേയാണ് വി.സിയുടെ നിര്‍ദേശം.

അതിനിടെ, വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ വിദ്യാര്‍ത്ഥികള്‍ പ്രധാന ഹാളായ സെനറ്റ് ഹാളില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. തിരുവാതിര മത്സരത്തിന്റെ ഫലപ്രഖ്യാപനം നടത്തണമെന്ന് ഒരു വിഭാഗം കുട്ടികള്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം നടന്ന മാര്‍ഗംകളി മത്സരത്തിന്റെ വിധി നിര്‍ണയത്തില്‍ പിഴവുണ്ടെന്നും അതിനാല്‍ മത്സരം വീണ്ടും നടത്തണമെന്നും മത്സരാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു. ഒപ്പന മത്സരവും വീണ്ടും നടത്തണമെന്നും ആവശ്യമുയരുന്നു. യൂണിവേഴ്സിറ്റി കോളജ്, വിമന്‍സ് കോളജ് വിദ്യാര്‍ത്ഥികളാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.

മാര്‍ ഇവനിയോസും യൂണിവേഴ്‌സിറ്റി കോളജും തമ്മിലാണ് പ്രധാന മത്സരം. മാര്‍ ഇവനിയോസ് കെ.എസ്.യു ഭരിക്കുന്ന യൂണിയനാണ്. യൂണിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐ ആണ് ഭരണസമിതി. രണ്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മിലുള്ള തര്‍ക്കം ഒരു കലോത്സവം തന്നെ നിര്‍ത്തിവയ്പ്പിക്കാന്‍ ഇടയാക്കി.

കലോത്സവം നിര്‍ത്തിവച്ച നടപടിയെ കെ.എസ്.യു സ്വാഗതം ചെയ്തു. പരാതികള്‍ പരിശോധിച്ച്‌ മത്സരങ്ങള്‍ പുനഃപരിശോധിക്കണമെന്ന് കെ.എസ്.യു ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റി തീരുമാനം സ്വാഗതം ചെയ്യുവെന്ന് യൂണിയന്‍ ചെയര്‍മാനും അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular