Sunday, May 19, 2024
HomeSportsഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് കളിച്ചേക്കും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് കളിച്ചേക്കും

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പന്തെറിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് കളിച്ചേക്കും.

പക്ഷേ പൂര്‍ണ്ണ ഫിറ്റ്‌നെസ് വീണ്ടെടുക്കാത്ത മൊഹമ്മദ് ഷമി കളിച്ചേക്കില്ല. ഐപിഎല്ലിന്റെ 17 ാം എഡീഷന്‍ മാര്‍ച്ച്‌ 22 മുതലാണ് തുടങ്ങുക. പന്ത് ആരോഗ്യം വീണ്ടെടുത്തതായി ബിസിസിഐ അറിയിച്ചു.

2022 ഡിസംബര്‍ 30 ന് ഉണ്ടായ റോഡ് അപകടത്തിന് ശേഷം 14 മാസമായി പന്ത് ചികിത്സയിലും ആരോഗ്യം വീണ്ടെടുക്കുന്ന പ്രവര്‍ത്തനങ്ങളിലായിരുന്നു. അദ്ദേഹം ഇപ്പോള്‍ ഐപിഎല്‍ കളിക്കാന്‍ പാകത്തിന് ആരോഗ്യം വീണ്ടെടുത്തതായി ബിസിസിഐ എക്‌സില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ പറഞ്ഞു. അതേസമയം ലോകകപ്പിന് പിന്നാലെ കഴിഞ്ഞമാസം അവസാനം ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ വലതുകാല്‍ ഇപ്പോഴും പ്രശ്‌നത്തില്‍ തന്നെയാണ്. അതുകൊണ്ടു തന്നെ ഷമിക്ക് ഐപിഎല്‍ നഷ്ടമാകുമെന്നും ബിസിസിഐ പറയുന്നു.

ഈവര്‍ഷം ഫെബ്രുവരി 23 നായിരുന്നു താരം ശസ്ത്രക്രിയയ്ക്ക് വിധേയമായത്. ബിസിസിഐയുടെ മെഡിക്കല്‍ ടീം താരത്തിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ചു വരികയാണ്. അദ്ദേഹത്തിന് ഐപിഎല്‍ നഷ്ടമാകുമെന്നും പറഞ്ഞു. 2016 മുതല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ പ്രതിനിധീകരിക്കുന്ന പന്ത് 98 മത്സരങ്ങളില്‍ നിന്നും 2,838 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ ഒരു സെഞ്ച്വറിയും 15 അര്‍ദ്ധശതകങ്ങളും പെടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular