Friday, May 3, 2024
HomeIndiaആന്ധ്ര കോണ്‍. അധ്യക്ഷയുടെ കുടുംബ സ്വത്ത് 168 കോടി

ആന്ധ്ര കോണ്‍. അധ്യക്ഷയുടെ കുടുംബ സ്വത്ത് 168 കോടി

മരാവതി: ആന്ധ്രപ്രദേശിലെ കടപ്പയില്‍ മത്സരിക്കുന്ന സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ വൈ.എസ്. ഷർമിളക്ക് 168 കോടി രൂപയുടെ കുടുംബസ്വത്തുണ്ടെന്ന് നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

ഇതില്‍ 82 കോടി രൂപയുടെ സ്വത്ത് സഹോദരനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിക്ക് കൊടുക്കാനുള്ളതാണ്. ജഗന്റെ ഭാര്യ ഭാരതി റെഡ്ഡിക്ക് 19.56 ലക്ഷം രൂപ നല്‍കാനുണ്ട്.

ഷർമിളയുടെ ഭർത്താവ് അനില്‍ കുമാറിന് 49 കോടി രൂപയുടെ സ്വത്തുണ്ട്. അനില്‍ കുമാർ ഭാര്യക്ക് 30 കോടിയോളം രൂപ നല്‍കാനുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. 2023-24 സാമ്ബത്തിക വർഷം ഷർമിളയുടെ വരുമാനം 97 ലക്ഷം രൂപയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular