Friday, May 17, 2024
HomeKerala'നീയറിഞ്ഞോ..മേലേ മാനത്ത്': ഇനി കുടിച്ചു മദിക്കാം

‘നീയറിഞ്ഞോ..മേലേ മാനത്ത്’: ഇനി കുടിച്ചു മദിക്കാം

ർഷത്തില്‍ ആകെ ഉണ്ടായിരുന്ന ആ 12 ഡ്രൈ ഡേയും ഒഴിവാക്കി സർക്കാർ .ഇനി 365 ദിവസവും കുടിച്ചു മറിയാം. .മദ്യപാനികള്‍ക്ക് ഇനി എന്നും കുടിച്ചു മദിക്കാം.വർഷത്തില്‍ ആകെ ഉണ്ടായിരുന്ന ആ ദിവസങ്ങളും പോയി കിട്ടി എന്ന സമാധാനത്തില്‍ മദ്യപാനികളും ,സമാധാനം പോയ സങ്കടത്തില്‍ വീട്ടുകാരും .മദ്യത്തിന് വില കൂടുന്നോ കുറയുന്നോ എന്നൊന്നും മദ്യപാനികളെ പൊതുവെ ബാധിക്കാറില്ല.

സർക്കാരിന്റെ വരുമാനം കൂട്ടാൻ ഉള്ള പദ്ധതിയാണ് ഒന്നാം തിയ്യതികളിലും ബാറുകള്‍ തുറക്കും എന്നത് .

ഇനി ഒന്നാം തിയ്യതിയും മദ്യം ലഭിക്കും .ഡ്രൈ ഡേ ഒഴിവാക്കാൻ ഉള്ള ആലോചനയില്‍ ആണ് സർക്കാർ വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യമിട്ടാണ് എല്ലാ മാസവും ഒന്നാം തിയതിയുള്ള ഡ്രൈ ഡേ പിൻവലിക്കാൻ സർക്കാർ ആലോചിക്കുന്നത്.ബിവറേജുകള്‍ വഴിയുള്ള വരുമാന വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകള്‍ക്കായി കഴിഞ്ഞ മാസം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വകുപ്പ് സെക്രട്ടറിമാർ യോഗം ചേർന്നിരുന്നു. ഇതിലാണ് ഡ്രൈ ഡേ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച ഉയർന്നുവന്നത്.

എല്ലാ മാസവും ഒന്നാം തിയതി ഡ്രൈ ഡേ ആയി കണക്കാക്കുമ്ബോള്‍ ഒരു വർഷം 12 ദിവസം ബിവറേജുകള്‍ അടച്ചിടേണ്ട സ്ഥിതിയാണ്. ഇത് വരുമാനത്തെ കാര്യമായി ബാധിക്കും. ടൂറിസത്തെ ഇല്ലാതാക്കുമെന്ന് വിലയിരുത്തിയ യോഗം ദേശീയ- അന്തർദേശീയ കോണ്‍ഫറൻസുകളില്‍ നിന്നും സംസ്ഥാനത്തെ ഒഴിവാക്കാൻ കാരണം ആകുമെന്നും നിരീക്ഷിച്ചു. ഇക്കാര്യം പരിശോധിക്കാൻ ടൂറിസം വകുപ്പ് സെക്രട്ടറിയ്ക്ക് നിർദ്ദേശം നല്‍ക.വരുമാനം വർദ്ധിപ്പിക്കാൻ മസാല ചേർത്ത വൈനുകള്‍ ഉള്‍പ്പെടെ തയ്യാറാക്കി വില്‍പ്പന നടത്താനും ആലോചനയുണ്ട്.

ഇതിനായുള്ള സാദ്ധ്യതകള്‍ പരിശോധിച്ചുവരികയാണ്. കയറ്റുമതിയ്ക്കും മധുരപലഹാരങ്ങള്‍, കേക്കുകള്‍ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്നതുമായ മദ്യ ഉത്പന്നങ്ങള്‍ പ്രോത്സാഹനം നല്‍കും. കയറ്റുമതിയ്ക്കായി മദ്യം ലേബല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ദേശീയ, അന്തർദേശീയ നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കി പുന:പരിശോധിക്കാനും നിർദ്ദേശമുണ്ട്. ഏതായാലും ഇനി എന്നും മദ്യപിച്ച്‌ മേലെ മാനത്തും പാടി നടക്കാം .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular