Friday, May 17, 2024
HomeIndiaഗുജറാത്ത് തീരത്ത് 602 കോടിയുടെ ലഹരിവേട്ട; 14 പാകിസ്താനികള്‍ പിടിയില്‍

ഗുജറാത്ത് തീരത്ത് 602 കോടിയുടെ ലഹരിവേട്ട; 14 പാകിസ്താനികള്‍ പിടിയില്‍

ഗാന്ധിനഗർ: ഗുജറാത്ത് തീരത്ത് നിന്നും കോടിക്കണക്കിന് രൂപയുടെ ലഹരിവസ്തുക്കളുമായി പാകിസ്താൻ പൗരന്മാരെ പിടികൂടി.

അന്താരാഷ്‌ട്ര സമുദ്രാതിർത്തി ലംഘിച്ച 14 പാകിസ്താനികളെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും 90 കിലോ ലഹരിവസ്തുക്കള്‍ കണ്ടെടുത്തു. ഇതിന് വിപണിയില്‍ 602 കോടി രൂപ വിലമതിക്കും

ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു സുരക്ഷാ സേന പരിശോധന നടത്തിയത്. ഇന്ത്യൻ തീരദേശ സേനയും നാർകോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ഗുജറാത്തിലെ തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷന് ഒടുവിലാണ് പാകിസ്താനികളെ പിടികൂടിയതെന്നും അധികൃതർ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular