Tuesday, May 21, 2024
HomeIndiaചെന്നൈയില്‍ നിന്ന് സ്പെഷ്യല്‍ വന്ദേ ഭാരത്, ജൂണ്‍ അവസാനം വരെ സര്‍വീസ് നീട്ടി, മലയാളികള്‍ക്കു പ്രയോജനം

ചെന്നൈയില്‍ നിന്ന് സ്പെഷ്യല്‍ വന്ദേ ഭാരത്, ജൂണ്‍ അവസാനം വരെ സര്‍വീസ് നീട്ടി, മലയാളികള്‍ക്കു പ്രയോജനം

വേനലവധിക്കാലത്തെ യാത്രാ തിരക്ക് മുൻവർഷങ്ങളെയപേക്ഷിച്ച്‌ വളരെ കൂടുതലാണ് ഈ വർഷം. തിരക്ക് പരിഹരിക്കാൻ നിരവധി അധിക ട്രെയിനുകളാണ് റെയില്‍വേ അവതരിപ്പിച്ചിട്ടുള്ളത്.

ദക്ഷിണ റെയില്‍വേയും യാത്രക്കാർ കൂടുതലുള റൂട്ടുകളില്‍ സ്പെഷ്യല്‍ ട്രെയിൻ സർവീസുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ചെന്നൈ റൂട്ടില്‍ പ്രഖ്യാപിച്ച സര്‍വീസ് യാത്രക്കാർക്ക് കൂടുതല്‍ പ്രയോജനകരമാകുന്ന വിധത്തില്‍ ജൂണ്‍ അവസാനം വരെ ദീർഘിപ്പിച്ചിരിക്കുകയാണ്.

ചെന്നൈ എഗ്മോർ- നാഗർകോവില്‍ സ്പെഷ്യല്‍ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ സർവീസാണ് ജൂണ്‍ അവസാനം വരെ നീട്ടിയിരിക്കുന്നത്. അവധിക്കും തുടർന്നും യാത്രകള്‍ പ്ലാൻ ചെയ്യുന്നവർക്ക് വളരെ പ്രയോജനകരമാകുന്ന സർവീസുകളാണ് ഈ വന്ദേ ഭാരത് സർവീസുകളുടേത്. വ്യാഴാഴ്ചകളിലും വെള്ളി, ശനി, ഞായർ ദിവസങ്ങളിലും ആണ് ഈ വന്ദേ ഭാരത് ട്രെയിനുകള്‍ ചെന്നൈ എഗ്മോർ- നാഗർകോവില്‍ റൂട്ടില്‍ സർവീസ് നടത്തുന്നത്.

ചെന്നൈ എഗ്‌മോറില്‍ നിന്ന് നാഗർകോവിലിലേക്കും തിരിച്ചും സർവീസ് നടത്തുന്ന പ്രതിവാര സ്പെഷല്‍ 6067/ 06068 ജൂണ്‍ 27 വരെയാണ് നീട്ടിയത്. വ്യാഴാഴ്ചകളിലാണ് സർവീസ്. വെള്ളി, ശനി, ഞായർ ദിവസങ്ങളില്‍ എഗ്‌മൂറില്‍ നിന്ന് നാഗർകോവിലിലേക്കും തിരിച്ചു സർവീസ് നടത്തുന്ന സ്പെഷ്യല്‍ വന്ദേഭാരത് ട്രെയിനുകള്‍ ജൂണ്‍ 30 വരെയാണ് നീട്ടിയിരിക്കുന്നത്.

ചെന്നൈ എഗ്മോര്‍- നാഗർകോവില്‍ വന്ദേ ഭാരത് (06067)

ചെന്നൈ എഗ്മോറില്‍ നിന്നും എല്ലാ വ്യാഴാഴ്ചയും രാവിലെ 5.15 ന് പുറപ്പെടുന്ന ട്രെയിൻ അന്ന് ഉച്ചകഴിഞ്ഞ് 2.10 ന് നാഗർകോവില്‍ ജംങ്ഷൻ റെയില്‍വേ സ്റ്റേഷനിലെത്തും. മേയ് 2 മുതല്‍ ജൂണ്‍ 27 വരെയുള്ള വ്യാഴാഴ്ചകളില്‍ (മേയ് 2,9,16,23,30, ജൂണ്‍ 6,13,20,27 ) ആകെ 9 സർവീസ് നടത്തും. ചെന്നൈ എഗ്മോര്‍- നാഗർകോവില്‍ റൂട്ടില്‍ എസി ചെയർ കാറിന് 1605 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 3245 രൂപയുമാണ് ടിക്കറ്റ് നിരക്ക്,

വന്ദേ ഭാരത് 06067 സമയക്രമം, സ്റ്റോപ്പ്

ചെന്നൈ എഗ്മോർ – 5.15 am

താംബരം – 5.38 am

വില്ലുപുരം -7.00 am

തിരുച്ചിറപ്പള്ളി -9.03 am

ഡിണ്ടിഗല്‍ -10.09 am

മധുര – 10.56 am

വിരുദനഗർ -11.27 am

തിരുനെല്‍വേലി – 12.47 pm

നാഗർകോവില്‍ -2.10 pm എന്നിങ്ങനെയാണ് സമയക്രമം.

നാഗർകോവില്‍- ചെന്നൈ എഗ്മോർ 06068 വന്ദേ ഭാരത്

തിരികെ നാഗർകോവിലില്‍ നിന്നും ചെന്നൈ എഗ്മൂറിലേക്കുള്ള വന്ദേ ഭാരത് സ്പെഷ്യല്‍ 06068 ഉച്ചകഴിഞ്ഞ് 2.50 ന് പുറപ്പെട്ട് 11.45 ന് ചെന്നൈ എഗ്മോറില് എത്തിച്ചേരും. മേയ് 2,9,16,23,30, ജൂണ്‍ 6,13,20,27 എന്നീ വ്യാഴാഴ്ചകളിലായി ആകെ 9 സർവീസുകളാണ് ഈ വന്ദേഭാരത് നടത്തുക.

നാഗർകോവില്‍ – 2.50 pm

തിരുനെല്‍വേലി -3.55 pm

വിരുദനഗർ – 5.20 pm

മധുര – 5.50 pm

ഡിണ്ടിഗല്‍ – 6.40 pm

തിരുച്ചിറപ്പള്ളി – 7.45 pm

വില്ലുപുരം – 9.54 pm

താംബരം – 11.13 pm

ചെന്നൈ എഗ്മോർ -11.45 pm എന്നിങ്ങനെയാണ് സമയക്രമം.

ഇത് കൂടാതെ വെള്ളി, ശനി, ഞായർ ദിവസങ്ങളിലും 06058/ 06057 ചെന്നൈ എഗ്മോർ- നാഗർകോവില്‍ സ്പെഷ്യല്‍ വന്ദേ ഭാരത് സർവീസ് നടത്തുന്നു. മേയ് 3 മുതല്‍ ജൂണ്‍ 30 വരെയാണ് ദീർഘിപ്പിച്ചിട്ടുള്ളത്. മേയ് 3,4,5, 10,11,12, 17,18,19,24,25,26, 31,ജൂണ്‍ 1,2, 7,8,9, 14,15,16, 21,22,23, 28,29,30 എന്നീ തിയതികളിലായി ആകെ 54 സർവീസുകള്‍ (27+27) നടത്തും.

വന്ദേ ഭാരത് സ്പെഷ്യല്‍ 06067/ 06068 ന്‍റെ അതേ സമയക്രമവും സ്റ്റോപ്പുകളും ടിക്കറ്റ് നിരക്കും തന്നെയാണ് ഇതിനുമുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular