Thursday, May 16, 2024
HomeUSAഭാര്യയെ കൊന്ന് ആത്മഹത്യയാക്കി മാറ്റി; ഇന്‍ഷുറന്‍സ് തുക കൊണ്ട് സെക്‌സ് ഡോള്‍ വാങ്ങിയ ഭര്‍ത്താവിന് 50...

ഭാര്യയെ കൊന്ന് ആത്മഹത്യയാക്കി മാറ്റി; ഇന്‍ഷുറന്‍സ് തുക കൊണ്ട് സെക്‌സ് ഡോള്‍ വാങ്ങിയ ഭര്‍ത്താവിന് 50 വര്‍ഷം കഠിനതടവ്

ഭാര്യയെ കൊലപ്പെടുത്തിയശേഷം അവരുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക തട്ടിയെടുത്ത് അതില്‍ നിന്ന് 1.6 ലക്ഷത്തിന് സെക്‌സ് ഡോള്‍ വാങ്ങിയ ഭര്‍ത്താവിന് 50 വർഷം കഠിനതടവ്.
2019-ല്‍ യുഎസ് സ്‌റ്റേറ്റായ കന്‍സാസിലെ ഹയ്‌സ് സ്വദേശിയായ കോള്‍ബി ട്രിക്കിള്‍ ആണ് ഭാര്യ ക്രിസ്റ്റിന്‍ ട്രിക്കിളിനെ വെടിവെച്ച്‌ കൊലപ്പെടുത്തിയത്. ശേഷം ഭാര്യ സ്വയം വെടിവെച്ച്‌ ആത്മഹത്യ ചെയ്തതായി ഇയാള്‍ പോലീസില്‍ വിളിച്ച്‌ അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ ഹയ്‌സ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ പോലീസ് ഓഫീസറായ സര്‍ജന്റ് ബ്രാന്‍ഡണ്‍ ഹാപ്റ്റ്മാന് സംശയകരമായി ചിലത് തോന്നിയെങ്കിലും ട്രിക്കിളിനെ വെറുതെ വിടുകയായിരുന്നു. മരണം സ്ഥിരീകരിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്ത ഉദ്യോഗസ്ഥനായ ഡോ. ലൈല്‍ നൂര്‍ഡ്‌ഹോ, ക്രിസ്റ്റിന്‍ ട്രിക്കിളിന്റെ മരണം ആത്മഹത്യയായി വിധിച്ചതാണ് കാരണം. അതേസമയം, കോള്‍ബി ട്രിക്കിളിന് ഭാര്യയുടെ മരണവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുകൊണ്ടിരുന്നു. കേസ് അന്വേഷണം തുടരാന്‍ പോലീസ് തീരുമാനിച്ചു.

സംഭവം നടന്ന് മാസങ്ങള്‍ക്കു ശേഷം കോള്‍ബി ട്രിക്കിള്‍ ഭാര്യയുടെ പേരിലുള്ള 120000 ഡോളറിന്റെ (ഏകദേശം ഒരു കോടി രൂപ) രണ്ട് ഇന്‍ഷുറന്‍സ് തുക കൈവശപ്പെടുത്തി. തുക ലഭിച്ച്‌ രണ്ട് ദിവസത്തിനുള്ളില്‍ ഇതില്‍ നിന്ന് 1.66 ലക്ഷം രൂപ ചെലവിട്ട് ഒരാളുടെ അത്ര തന്നെ വലിപ്പമുള്ള സെക്‌സ് ഡോള്‍ വാങ്ങി. ഭാര്യയുടെ മരണത്തില്‍ കോള്‍ബി ട്രിക്കളിന് ദുഃഖമില്ലെന്ന് ഡിറ്റക്ടീവുകള്‍ കണ്ടെത്തി. ”ഭാര്യ മരിച്ച്‌ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇത്തരമൊരു ഡോള്‍ വാങ്ങേണ്ട ആവശ്യമെന്താണ്,” ഡിറ്റക്ടീവായ ജോഷ്വ ജെബി ബര്‍ഖോള്‍ഡറെ ഉദ്ധരിച്ച്‌ സിബിഎസ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.

മരണത്തിന് ശേഷം നടത്തിയ അന്വേഷണത്തിന് ഒടുവില്‍ 2023ല്‍ കോള്‍ബി ട്രിക്കിളിനെ പോലീസ് അറസ്റ്റു ചെയ്തു. തങ്ങളുടെ സംശയത്തിന്റെ പേരില്‍ മാത്രമല്ല ഡിറ്റക്ടീവുകള്‍ കോള്‍ബി ട്രിക്കിളിനെ അറസ്റ്റു ചെയ്തത്. യുഎസ് ആര്‍മി റിസര്‍വിലെ അംഗമായ കോള്‍ബി മധ്യ അമേരിക്കയിലും പശ്ചിമ ഏഷ്യയിലും നടത്തിയ സന്ദര്‍ശനത്തെക്കുറിച്ച്‌ നുണ പറഞ്ഞു. ഡിറ്റക്ടീവുകള്‍ യുഎസ് സൈന്യത്തെ ബന്ധപ്പെട്ടപ്പോള്‍ കോള്‍ബിയെ ഒരിക്കലും വിദേശത്ത് സേവനത്തിനായി വിന്യസിച്ചിട്ടില്ലെന്ന് അവര്‍ അറിയിച്ചു. രണ്ട് വര്‍ഷത്തോളം കേസ് അന്വേഷിച്ചുകൊണ്ടിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൃത്യത്തിന് ഉപയോഗിച്ച തോക്കിന്റെ വലുപ്പത്തെക്കുറിച്ചും മരണസമയത്ത് ക്രിസ്റ്റിന്‍ ധരിച്ചിരുന്ന വസ്ത്രത്തെക്കുറിച്ചും സംശയമുണ്ടായിരുന്നു.

”ക്രിസ്റ്റിന്റെ ലൈഫ് ഇന്‍ഷുറന്‍സ് തുക ഒരു സെക്‌സ് ഡോളിനായി കോള്‍ബി ഉപയോഗിച്ചുവെന്നറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അവളുടെ പണം ഉപയോഗിച്ച്‌ അവള്‍ക്ക് പകരക്കാരിയെ വാങ്ങിയതുപോലെയാണ് ഞങ്ങള്‍ക്ക് അത് തോന്നിയത്,” ക്രിസ്റ്റിന്റെ ബന്ധുവായ ഡെലില്‍ റൈസ് സിബിഎസ് ന്യൂസിനോട് പറഞ്ഞു. ഇന്‍ഷുറന്‍സ് തുക മുഴുവന്‍ എട്ട് മാസത്തിനുള്ളില്‍ ട്രിക്കിള്‍ ചെലവഴിച്ചു തീര്‍ത്തതായും പോലീസ് കണ്ടെത്തി. ഈ തുക കടബാധ്യതകള്‍ തീര്‍ക്കുന്നതിനും വീഡിയോ ഗെയിമുകള്‍ക്കായും സംഗീത ഉപകരണങ്ങള്‍ വാങ്ങുന്നതിനുമായാണ് ഇയാള്‍ ചെലവിട്ടത്. മരിച്ചു കിടക്കുമ്ബോഴും ക്രിസ്റ്റിന്റെ ഫോണിലെ അലാറാം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. മിക്ക ആത്മഹത്യ കേസുകളിലും ആത്മഹത്യ ചെയ്യുന്നയാള്‍ ആ ദിവസത്തേക്കുള്ള പദ്ധതികളൊന്നും തയ്യാറാക്കാറില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാവിലെ എഴുന്നേറ്റ് ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനായി ക്രിസ്റ്റിന്‍ ഫോണില്‍ അലാറാം വെച്ചിരുന്നു. കൂടാതെ, അന്നേ ദിവസം ചെയ്ത് തീര്‍ക്കേണ്ട ജോലികളെക്കുറിച്ച്‌ അവര്‍ പദ്ധതി തയ്യാറാക്കിയിരുന്നുവെന്നും അവര്‍ പറഞ്ഞു.

ക്രിസ്റ്റിന്‍ ട്രിക്കിള്‍ മരണപ്പെട്ട് 21 മാസങ്ങള്‍ക്ക് ശേഷമാണ് കോള്‍ബിയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയതത്. കൊലപാതകം നടത്തിയതിന് നിയമപാലകരില്‍ ഇടപെട്ടതിനുമാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്. ക്രിസ്റ്റിന്റെ മനഃശാസ്ത്രം സംബന്ധിച്ച്‌ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പ്രോസിക്യൂഷന്‍ നിയോഗിച്ച സൈക്കോളജിസ്റ്റായ ഡോ. ആഷ്‌ലി ക്രിസ്റ്റിയന്‍സെന്നും അവര്‍ ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്ന് കണ്ടെത്തി. കോള്‍ബി ട്രിക്കിള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും പരോള്‍ അനുവദിക്കാതെ 50 വര്‍ഷത്തേക്ക് ജീവപര്യന്തം തടവ് ശിക്ഷ നല്‍കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular