Tuesday, May 21, 2024
HomeIndia'ഇതൊരുപാട് ആഗ്രഹിച്ച നിമിഷം'; സഞ്ജുവിന്റെ അമ്മയുടെ ആദ്യപ്രതികരണം പുറത്ത്

‘ഇതൊരുപാട് ആഗ്രഹിച്ച നിമിഷം’; സഞ്ജുവിന്റെ അമ്മയുടെ ആദ്യപ്രതികരണം പുറത്ത്

കൻ ലോകകപ്പ് ടീമിലെത്തിയ വാർത്തകളോട് വൈകാരികമായി പ്രതികരിച്ച്‌ സഞ്ജു സാംസണിന്റെ അമ്മ ലിജി. ഇതൊരുപാട് ആഗ്രഹിച്ച നിമിഷമാണ് എന്നായിരുന്നു സഞ്ജു സാംസണിന്റെ അമ്മ ലിജിയുടെ ആദ്യ പ്രതികരണം.

“ഒരുപാട് കഠിനാധ്വാനം, ആരാധകരുടെ ഒരുപാട് പിന്തുണയുണ്ട്. ആരാധകരുടെ സന്തോഷത്തില്‍ പങ്കുചേരുന്നു. ആരാധകരുടെ സന്തോഷത്തില്‍ ഞാനും പങ്കുചേരുന്നു. ഇതുവരെ അവന്റെ കൂടെ നിന്ന് പിന്തുണ നല്‍കിയത് അച്ഛനാണ്. അച്ഛനാണ് അവന്റെ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചത്. സഞ്ജു എന്നെ വിളിച്ചിട്ടില്ല, മോളെ വിളിച്ചുകാണുമായിരിക്കും. അവൻ തിരക്കിലായിരിക്കും. അവൻ സാവധാനം വിളിച്ചോളും, അച്ഛൻ ഇവിടെയില്ല,” സഞ്ജുവിന്റെ അമ്മ പറഞ്ഞു.

സുനില് വല്സന്, എസ്. ശ്രീശാന്ത് എന്നിവർക്ക് ശേഷം ലോകകപ്പ് ടീമില് ഇടം നേടുന്ന ആദ്യ മലയാളി കൂടിയാണ് സഞ്ജു. ജൂണ് രണ്ടിന് അമേരിക്കയിലും വെസ്റ്റ് ഇന്ഡീസിലുമായി ആരംഭിക്കുന്ന ടൂർണമെന്റിലേക്കുള്ള 15 അംഗ ടീമിനെ സമയപരിധി അവസാനിക്കാന് ഒരു ദിവസം മാത്രം ബാക്കി നില്ക്കെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular