Saturday, May 18, 2024
HomeIndiaഡല്‍ഹി മുന്‍ പിസിസി അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലവ്‌ലി ബിജെപിയില്‍

ഡല്‍ഹി മുന്‍ പിസിസി അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലവ്‌ലി ബിജെപിയില്‍

ന്യൂഡല്‍ഹി; ഡല്‍ഹി മുന്‍ പി സി സി അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു.

നാല് മുന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമാണ് ലവ്ലി ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍ അവസരം തന്നതിന് ലവ്ലി പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു. ബിജെപിക്കൊപ്പം ഡല്‍ഹിയിലെ ജനങ്ങളെ രക്ഷിക്കാന്‍ പ്രയത്‌നിക്കും.തങ്ങളെകൊണ്ട കഴിയുന്നത് ചെയ്യുമെന്നും ലവ്‌ലി പറഞ്ഞു.

കോണ്‍ഗ്രസ് -ആം ആദ്മി സഖ്യത്തിലെ അസ്വാരസ്യങ്ങളും ഡല്‍ഹി സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തിയുമായിരുന്നു ലവ്ലിയുടെ രാജിയില്‍ കലാശിച്ചത്. അനുനയ നീക്കവുമായി കോണ്‍ഗ്രസ് നേതാക്കള്‍ അരവിന്ദ് സിംഗ് ലൗലിയെ വസതിയില്‍ സന്ദര്‍ശിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. പിന്നാലെ പാര്‍ട്ടി ചുമതലകളില്‍ നിന്ന് മാത്രമാണ് രാജിവെക്കുന്നത് മറിച്ച്‌ കോണ്‍ഗ്രസില്‍ നിന്നല്ലെന്നും ലവ്ലി പ്രതികരിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular