Sunday, May 19, 2024
Homehealthവെള്ളം കുടി കൂടിയാലും പ്രശ്നം

വെള്ളം കുടി കൂടിയാലും പ്രശ്നം

മ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും ഏറ്റവും അവശ്യമായ ഘടകമാണ് വെള്ളം. ശരീരത്തില്‍ നിന്ന് ബാക്ടീരിയയും വിഷവസ്തുക്കളും പോലുള്ളവ നീക്കം ചെയ്യാന്‍ വെള്ളം കുടിക്കുന്നത് സഹായിക്കും.

വെള്ളം കുടി കുറയുന്നത് നിര്‍ജലീകരണം, കിഡ്നി സ്റ്റോണ്‍ തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. എന്നാല്‍ ആവശ്യത്തിലധികം വെള്ളം കുടിക്കുന്നതും പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. യഥാര്‍ത്ഥത്തില്‍ ദാഹിക്കുമ്ബോള്‍ മാത്രമേ വെള്ളം കുടിക്കാവൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ആരോഗ്യമുള്ള ഏതൊരു ശരീരത്തിനും വെള്ളം ആവശ്യമായി വരുമ്ബോള്‍ തലച്ചോറിന് സിഗ്നല്‍ ലഭിക്കും. അത് വ്യക്തിയില്‍ ദാഹം അനുഭവപ്പെടുന്നതിനുള്ള സൂചന നല്‍കും. അതുകൊണ്ടാണ് ദാഹിക്കുമ്ബോള്‍ മാത്രം വെള്ളം കുടിക്കുന്നതാണ് ഉത്തമം എന്ന് പറയുന്നത്.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ സ്ത്രീകള്‍ 2.7 ലിറ്റര്‍ വെള്ളവും പുരുഷന്മാര്‍ 3.7 ലിറ്റര്‍ വെള്ളവും ദിവസവും കുടിക്കേണ്ടത് ആവശ്യമാണ്. നിശ്ചിത അളവിനേക്കാള്‍ കൂടുതലോ കുറവോ വെള്ളം കുടിക്കുകയാണെങ്കില്‍, അത് ഗുണത്തിന് പകരം ദോഷം ചെയ്യും. അമിതമായി വെള്ളം കുടിക്കുന്നത് ഹൈപ്പോനാട്രീമിയ എന്ന രോഗത്തിന് കാരണമാകാം. അതുകൂടാതെ ശരീരത്തില്‍ സോഡിയത്തിന്റെ അളവ് കുറയുന്നതിന് കാരണമാകുന്നു. സോഡിയത്തിന്റെ അഭാവം തലച്ചോറിലും ശ്വാസകോശത്തിലും വീക്കം ഉണ്ടാക്കുന്നു. ഇത് ശരീരവീക്കം, ആല്‍ക്കഹോള്‍ മെറ്റബോളിസം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും, ശരീരത്തിന്റെ ഇലക്‌ട്രോലൈറ്റ് ബാലന്‍സ് തടസ്സപ്പെടുത്തുകാറും ചെയ്യുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular