Monday, May 20, 2024
HomeKeralaസോളാറായിട്ടും ബില്‍ ഉയര്‍ന്ന് തന്നെ; കെ.എസ്.ഇ.ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡി.ജി.പി ആര്‍. ശ്രീലേഖ

സോളാറായിട്ടും ബില്‍ ഉയര്‍ന്ന് തന്നെ; കെ.എസ്.ഇ.ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡി.ജി.പി ആര്‍. ശ്രീലേഖ

തിരുവനന്തപുരം: വീട്ടില്‍ സോളാർ പാനല്‍ വെക്കുമ്ബോള്‍ ‘ഓണ്‍ഗ്രിഡ്’ തെരഞ്ഞെടുക്കരുതെന്നും കെ.എസ്.ഇ.ബി ‘കട്ടോണ്ട്’ പോകുമെന്നും ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കി മുൻ ഡി.ജി.പി ആർ.

ശ്രീലേഖ. ‘ഇതിവിടെ എഴുതിയതുകൊണ്ട് പൊതുജനങ്ങള്‍ക്കെങ്കിലും ഗുണമുണ്ടാവട്ടെയെന്നും കാട്ടുകള്ളന്മാരായ കെ.എസ്.ഇ.ബി എന്തെങ്കിലും ചെയ്യുമെന്ന് യാതൊരു പ്രതീക്ഷയുമില്ല’ എന്നും ശ്രീലേഖ കുറ്റപ്പെടുത്തുന്നു.

‘രണ്ടു വർഷംമുമ്ബ് കണ്ണ് തള്ളിയപ്പോയ വൈദ്യുതി ബില്‍ കണ്ടിട്ടാണ് സോളാർ വെക്കാമെന്ന് തീരുമാനിച്ചത്. വിദഗ്ധ ഉപദേശപ്രകാരം ‘ഓണ്‍ഗ്രിഡ്’ ആയി ചെയ്തു. പിന്നീട് ബില്‍ മാസം തോറുമായെങ്കിലും പഴയ 20,000 ന് പകരം 700- 800 രൂപ ആയപ്പോള്‍ സന്തോഷമായി. ആറുമാസം കൊണ്ട് പതിയെ അത് കൂടി 10,030 ആയി. വൈദ്യുതി ഉപഭോഗം കൂടിയിട്ടില്ല. ബില്‍ കണ്ടാല്‍ ഒന്നും മനസ്സിലാവില്ല. എന്തൊക്കെയോ കണക്കുകള്‍. മുമ്ബൊരു പരാതി നല്‍കിയിരുന്നു. അപ്പോള്‍ കുറെ ടെക്നിക്കല്‍ പദങ്ങള്‍ കൊണ്ടൊരു മറുപടി നല്‍കിയതല്ലാതെ ഒന്നും സംഭവിച്ചില്ല. പിന്നെ സ്വയം ചിന്തിച്ചു മനസ്സിലാക്കി. നമ്മള്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിക്ക് അവർ തരുന്ന വില പകുതിയില്‍ താഴെ. അനധികൃത പവർകട്ട്‌ സമയത്തും ലൈനില്‍ അറ്റകുറ്റപ്പണി എന്നു പറഞ്ഞും ദിവസം മൂന്ന്, നാല് മണിക്കൂർ വൈദ്യുതി ഇല്ലാത്ത സമയവും നമ്മള്‍ സോളാറിലൂടെ വൈദ്യുതി ഉല്‍പാദിപ്പിച്ച്‌ അവർക്ക് കൊടുത്തുകൊണ്ടിരിക്കും. സോളാർ വെക്കുമ്ബോള്‍ കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് വൈദ്യുതി നല്‍കാതെ ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വെക്കുന്നതാണ് നല്ലതെന്നും അതാവുമ്ബോള്‍ നമ്മുടെ വൈദ്യുതി നമുക്ക് തന്നെ കിട്ടുമല്ലോയെന്നും കുറിപ്പില്‍ പറയുന്നു.

കുറിപ്പ് പൂർണരൂപത്തില്‍

വീട്ടില്‍ സോളാർ വെക്കുമ്ബോള്‍ ON GRID ആക്കല്ലേ.. KSEB കട്ടോണ്ട് പോകും!

രണ്ടു വർഷം മുമ്ബ് കണ്ണ് തള്ളിയപ്പോഴുള്ള കറന്റ്‌ ബില്ല് കണ്ടിട്ടാണ് സോളാർ വെക്കാമെന്ന് തീരുമാനിച്ചത്. വിദഗ്ധ ഉപദേശപ്രകാരം on grid ആയി ചെയ്തു. പിന്നീട് bill മാസം തോറുമായെങ്കിലും പഴയ ₹20,000 ന് പകരം 700, 800 ആയപ്പോള്‍ സന്തോഷമായി. കഴിഞ്ഞ 5,6 മാസമായി പതിയെ പതിയെ അത് കൂടി കഴിഞ്ഞ മാസത്തെ bill ₹10,030.!?!?!

അതായത് solar വെക്കുന്നതിനു മുൻപത്തെക്കാള്‍ കൂടുതല്‍! വൈദ്യുതി ഉപയോഗം ഒട്ടും കൂടിയിട്ടില്ല. അവരുടെ ബില്ല് കണ്ടാല്‍ ഒന്നും മനസ്സിലാവില്ല. എന്തെക്കെയോ മെഷീൻ വെച്ച്‌ എന്തെക്കെയോ കണക്കുകള്‍. മുൻപൊരു പരാതി നല്‍കിയിരുന്നു. അപ്പോള്‍ കുറെ technical പദങ്ങള്‍ കൊണ്ടൊരു മറുപടിയല്ലാതെ ഒന്നും സംഭവിച്ചില്ല. പിന്നെ സ്വയം ചിന്തിച്ചു മനസ്സിലാക്കി.

മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഇരട്ടി യൂണിറ്റിന് ചാർജ് ചെയ്യുന്ന KSEB, മീറ്ററില്‍ സമയനുസ്സരിച്ചു എന്തെക്കെയോ സെറ്റ് ചെയ്തിട്ടുണ്ട്. കാലത്തെ വൈദ്യുതിക്ക് ഒരു തുക, ഉച്ചക്കുള്ള ഉപയോഗത്തിന് വേറൊരു തുക, രാത്രി ഉപയോഗിക്കുന്നതിനു മറ്റൊരു തുക. എന്നാല്‍ നമ്മള്‍ ഉല്‍പാദിപ്പിക്കുന്ന സോളാറിനു അവർ തരുന്ന വിലയുടെ പകുതിയില്‍ താഴെ! എന്റെ 5 KW സോളാർ മാസം 500 മുതല്‍ 600 unit വരെ KSEB ക്ക് കൊടുക്കുന്നു. എന്നാലത് 200, 300 unit ആയി മാത്രമേ അവർ കണക്കാക്കൂ.. അവർക്കതിന്റെ വില അത്രയല്ലേ ഉള്ളൂ? അനധികൃത പവർ കട്ട്‌ സമയത്തും, ലൈൻ പണി എന്ന് പറഞ്ഞു ദിവസം 3,4 മണിക്കൂർ കറന്റ്‌ ഇല്ലാത്ത സമയവും നമ്മള്‍ സോളാറിലൂടെ കറന്റ്‌ ഉണ്ടാക്കി അവർക്ക് കൊടുത്തോണ്ടിരിക്കും. നമുക്കൊരു ഗുണവുമില്ല താനും.

അത് കൊണ്ട്, സോളാർ വെക്കുമ്ബോള്‍ ബാറ്ററി വാങ്ങി off grid വെക്കുന്നതാണ് നല്ലത്. അതാവുമ്ബോള്‍ നമ്മുടെ കറന്റ്‌ നമുക്ക് തന്നെ കിട്ടുമല്ലോ! ഇതിവിടെ എഴുതിയത് കൊണ്ട് പൊതുജനങ്ങള്‍ക്കെങ്കിലും ഗുണമുണ്ടാവട്ടെ! കാട്ടുകള്ളന്മാരായ KSEB എന്തെങ്കിലും ചെയ്യുമെന്ന് യാതൊരു പ്രതീക്ഷയുമില്ല! കഴിഞ്ഞ മാസത്തെ bill താഴെയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular