Friday, May 17, 2024
HomeKeralaപ്രതിപക്ഷ നേതാവിന് മുന്നില്‍ പരാതികളുടെ കെട്ടഴിച്ച് അട്ടപ്പാടി നിവാസികള്‍

പ്രതിപക്ഷ നേതാവിന് മുന്നില്‍ പരാതികളുടെ കെട്ടഴിച്ച് അട്ടപ്പാടി നിവാസികള്‍

അട്ടപ്പാടി സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന് മുന്നില്‍ പരാതികളുടെ പ്രളയം. തങ്ങളുടെ അവസ്ഥ എന്താണെന്ന് ആരും തിരിഞ്ഞു നോക്കുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഗതാഗത യോഗ്യമായ റോഡുകളോ, ആവശ്യത്തിന് ആശുപത്രി ചികിത്സാ സൗകര്യങ്ങളോ ഇല്ല. എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് വേണ്ടപ്പെട്ടവര്‍ അന്വേഷിച്ച് വരുന്നതെന്നും അവര്‍ പരാതിപ്പെട്ടു. അട്ടപ്പാടി സന്ദര്‍ശിച്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഒരു പദ്ധതിയും പ്രഖ്യാപിച്ചില്ലെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി.
ചികിത്സ ആവശ്യമുള്ള രോഗികള്‍ തൃശൂരിലേക്കോ പെരിന്തല്‍മണ്ണയിലേക്കോ പോകാനാണ് പറയുന്നത്. റോഡ് സൗകര്യം പോലുമില്ലാത്തിനാല്‍ രോഗികളെ കിലോമീറ്ററുകളോളം ചുമന്ന് കൊണ്ടാണ് പോകുന്നത്. ഇനി വരുന്ന തലമുറയ്ക്ക് എങ്കിലും ഈ ദുരവസ്ഥ വരരുതെന്ന് അട്ടപ്പാടിക്കാര്‍ പറഞ്ഞു. ഫോറസ്റ്റുകാരുടെ ശല്യവും രൂക്ഷമാണെന്ന് അവര്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണ കാലത്ത് അട്ടപ്പാടിയില്‍ നിരവധി പദ്ധതികള്‍ നടപ്പാക്കിയിരുന്നുവെന്ന് വിഡി സതീശന്‍ പറഞ്ഞു. അട്ടപ്പാടിയില്‍ എന്താണ് നടക്കുന്നതെന്ന് സര്‍ക്കാരിന് അറിയില്ലെന്നും, ഗുരുതര കൃത്യ വിലോപമാണ് നടക്കുന്നതെന്നും സതീശന്‍ പറഞ്ഞു. പദ്ധതികള്‍ ഏകോപിപ്പിക്കാന്‍ നോഡല്‍ ഓഫീസറോ മോണിറ്ററിങ് കമ്മറ്റിയോ ഇല്ല.
കോട്ടത്തറ ആശുപത്രിയുടെ അവസ്ഥ പരിതാപകരമാണ്. വിദഗ്ധ ഡോക്ടര്‍മാരോ സൗകര്യങ്ങളോ ഇല്ല. രോഗികളെ കൊണ്ടുപോകാന്‍ ആമ്പുലന്‍സുകളില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഏര്‍പ്പെടുത്തിയിരുന്ന പല സൗകര്യങ്ങളുെ പുതിയ സര്‍ക്കാര്‍ എടുത്ത് കളയുകയാണ് ചെയ്തതെന്ന് സതീശന്‍ ചൂണ്ടിക്കാട്ടി.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular