Sunday, May 19, 2024
HomeIndiaയുപിയില്‍ രക്ഷപ്പെടില്ല തമ്മിലടിയില്‍ പ്രതിപക്ഷം സന്തോഷത്തോടെ ബിജെപി

യുപിയില്‍ രക്ഷപ്പെടില്ല തമ്മിലടിയില്‍ പ്രതിപക്ഷം സന്തോഷത്തോടെ ബിജെപി

അഖിലേഷ് യാദവും  പ്രിയങ്ക ഗാന്ധിയും  തമ്മിലുള്ള കൂട്ടയടി ഒരുവശത്ത്. മറുവശത്ത്  ഏരിവും ചൂടും പകരാന്‍ മായാവതിയും. ഇതെല്ലാം കണ്ടു സന്തോഷിച്ച് ബിജെപി. യുപിയില്‍  പ്രതിപക്ഷം ജയിക്കാനാത്തതിനു കാരണം ഇതുമാത്രമാണ്. ഒന്നിച്ചുനില്‍ക്കാതെ പരസ്പരം കടിച്ചു കീറി ജീവിക്കുന്ന പാര്‍ട്ടികളായി എസ്പിയും, ബിഎസ്പിയും കോണ്‍ഗ്രസും മാറി.  ഇവരുടെ ഇടയില്‍  വന്‍ഭൂരിപക്ഷം ശരിയാക്കി   ബിജെപി സര്‍ക്കാരും മുന്നോട്ടു പോകുന്നു. ഇനി വരുന്ന തെരഞ്ഞെടുപ്പില്‍  ബിജെപി വിജയം കാണുന്നു.  അവര്‍ക്കിതൊന്നും പ്രശ്‌നമില്ല. കാരണം  2017 തെരഞ്ഞെടുപ്പില്‍ 403 സീറ്റില്‍ 312 നേടിയാണ് ബിജെപി ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തിയത്. ഒന്നിച്ച് മത്സരിച്ച് എസ്പിക്കും കോണ്‍ഗ്രസിനും 47 സീറ്റുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളു. ഒറ്റയ്ക്ക് മത്സരിച്ച ബിഎസ്പി 19 സീറ്റിലും ഒതുങ്ങി.

കോണ്‍ഗ്രസിനു വട്ടപൂജ്യമായിരിക്കും ലഭിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി.നമുക്ക് കാണാം എന്നായിരുന്നു പ്രിയങ്കയുടെ അഖിലേഷിനോടുള്ള മറുപടി. അദേഹം ജ്യോത്സ്യനാണെന്ന് തോന്നുന്നു. അതാണ് ഇത്തരത്തില്‍ പ്രവചിക്കുന്നതെന്നും പ്രിയങ്ക തിരിച്ചടിച്ചു. പരസ്യത്തിന് വേണ്ടിയാണ് ഇത്തവണ കോണ്‍ഗ്രസ് മത്സരിക്കുന്നതെന്നും അഖിലേഷ് പരിഹസിച്ചിരുന്നു.  2017 ല്‍ ഒരു മനസ്സോടെ ഒരു മുന്നണിയായി മത്സരിച്ചവരാണ് ഇത്തരത്തില്‍ തമ്മിലടിക്കുന്നത്. അവസാന ഘട്ടത്തിലെങ്കിലും ഇരുപാര്‍ട്ടികളും കൈകോര്‍ക്കുമെന്ന ബിജെപി വിരുദ്ധരുടെ മനക്കോട്ട തകര്‍ത്തിരിക്കുകയാണ് നേതാക്കള്‍ തമ്മിലുള്ള വാക്പോര്.

മനുലാല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular