Saturday, May 18, 2024
HomeUSAകേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സിയുടെ (കാൻജ്) പുതുവത്സരാഘോഷങ്ങൾ ജനുവരി ഒന്നിന്.

കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സിയുടെ (കാൻജ്) പുതുവത്സരാഘോഷങ്ങൾ ജനുവരി ഒന്നിന്.

ന്യൂ ജേഴ്‌സി : കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി പുതുവത്സര ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു,  , 2022 ജനുവരി ഒന്ന് ശനിയാഴ്ച വൈകിട്ട് വൈകിട്ട് ആറുമണിയോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്, തെരെഞ്ഞെടുക്കപ്പെട്ട പുതിയ ഭരണ സമിതിയുടെ  പ്രവർത്തനോദ്ഘാടനവും തദവസരത്തിൽ നടത്തപ്പെടും, പിസ്‌കാറ്റ് വേ ക്ലബ് ഹൌസ് ഓഫ് ഫെയർവേയാണ് ആഘോഷങ്ങൾക്കായി കാൻജ് തിരഞ്ഞെടുത്തിരിക്കുന്നത്,
നിയുക്ത പ്രസിഡന്റ് ജോസഫ്  ഇടിക്കുളയുടെ  നേതൃത്വത്തിൽ തെരെഞ്ഞെടുക്കപ്പെട്ട പുതിയ ഭരണ സമിതിയുടെ അടുത്ത ഒരു വർഷക്കാലത്തേക്കുള്ള പ്രവർത്തനങ്ങളുടെ പ്രാരംഭം കുറിക്കുന്ന ചടങ്ങിൽ കലാ പരിപാടികളും  മത്സരങ്ങളും ഉണ്ടാകും.ഡി.ജെ പാർട്ടിയായിരിക്കും പുതുവത്സരാഘോഷങ്ങളുടെ പ്രധാന പ്രത്യേകത. കാൻജ് കുടുംബാംഗങ്ങൾ ആടിയും പാടിയും പുതുവത്സരാഘോഷത്തിൽ പങ്കു ചേരും.

പ്രായപൂർത്തിയായവർക്ക് മുപ്പത് ഡോളറും, മൂന്ന് വയസ്സിൽ കൂടുതൽ പ്രായമുള്ള കുട്ടികൾക്ക് പത്ത് ഡോളറുമാണ് രജിസ്ട്രേഷൻ ഫീസ്. കാൻജിനെ  സ്നേഹിക്കുന്ന, കാൻജിന്റെ എല്ലാ കുടുംബങ്ങളും ഈ ചടങ്ങിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് ജോസഫ് ഇടിക്കുള, സോഫിയ മാത്യു (സെക്രട്ടറി)  ബിജു എട്ടുങ്കൽ  ( ട്രഷറർ )   വിജേഷ്  കാരാട്ട് (വൈസ് പ്രസിഡന്റ്),  വിജയ് കെ പുത്തൻവീട്ടിൽ ( ജോയിന്റ് സെക്രട്ടറി), നിർമൽ മുകുന്ദൻ ( ജോയിന്റ് ട്രഷറർ), പ്രീത വീട്ടിൽ (കൾച്ചറൽ അഫയേഴ്സ്), സലിം അയിഷ   (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ), റോബർട്ട് ആന്റണി ( ചാരിറ്റി അഫയേഴ്സ്), ഷിജോ തോമസ് (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ്), ബെവൻ റോയ് ( യൂത്ത്  അഫയേഴ്സ്) തുടങ്ങിയവർ അഭ്യർഥിച്ചു.

സലിം അയിഷ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular