Friday, May 17, 2024
HomeIndiaഅഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി വീടിന്‍റെ മുകളില്‍ ഉപേക്ഷിച്ചു​

അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി വീടിന്‍റെ മുകളില്‍ ഉപേക്ഷിച്ചു​

ഭോപാല്‍: അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത്​ കൊലപ്പെടുത്തിയ നിലയില്‍. ശനിയാഴ്ച സോഹഗ്​പുര്‍ പ്രദേശത്തെ വീടിന്‍റെ മേല്‍ക്കൂരയില്‍ തുണിയില്‍ ​പൊതിഞ്ഞ നിലയിലായിരുന്നു ബാലികയുടെ മൃതദേഹം കണ്ടെത്തിയത് .

മധ്യപ്രദേശിലെ ഹോഷങ്കാബാദിലാണ് ഞെട്ടിക്കുന്ന സംഭവം .

അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്യുകയും ശേഷം കഴുത്ത്​ ഞെരിച്ച്‌​ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പ്രാഥമിക പോസ്റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ടില്‍​ പറയുന്നു.
ശനിയാഴ്ച മൂന്നുമണിയോടെയാണ്​ ​അഞ്ചുവയസുകാരിയെ കാണാതാകുന്നത്​. കുട്ടിയെ വീട്ടുകാര്‍ തെരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട്​ നാട്ടുകാര്‍​ക്കൊപ്പം ഗ്രാമം മുഴുവന്‍ തെരയുകയും പിന്നീട്​ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

തുടര്‍ന്ന്​ വീടിന്‍റെ മുകളില്‍ പരിശോധിച്ചപ്പോള്‍ അവിടെ തുണിയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു. അതെ സമയം പെണ്‍കുട്ടിയുടെ അയല്‍വാസിയെ പൊലീസ്​ കസ്റ്റഡിയിലെടുത്ത്​ ചോദ്യം ചെയ്യുന്നുണ്ട്. ​

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular