Friday, May 17, 2024
HomeAsiaമഴയത്ത് കുട ചൂടി തുറസ്സായ സ്ഥലത്ത് കൂടി നടക്കവെ മിന്നലേറ്റ് പൊട്ടിത്തെറിച്ചു; യുവാവിന് അദ്ഭുത രക്ഷ;...

മഴയത്ത് കുട ചൂടി തുറസ്സായ സ്ഥലത്ത് കൂടി നടക്കവെ മിന്നലേറ്റ് പൊട്ടിത്തെറിച്ചു; യുവാവിന് അദ്ഭുത രക്ഷ; ഭയപ്പെടുത്തി വിഡിയോ

ജക്കാര്‍ത്ത: മിന്നലിലേറ്റിട്ടും തലനാരിഴയ്ക്ക് രക്ഷ നേടിയിരിക്കുകയാണ് ഇന്തൊനേഷ്യയിലെ ജക്കാര്‍ത്ത സ്വദേശി.

ജക്കാര്‍ത്തയുടെ വടക്ക് ഭാഗത്ത് ഹെവി മെഷിനറികള്‍ കൈകാര്യം ചെയ്യുന്ന കമ്ബനിയിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ് മിന്നലില്‍ നിന്ന് രക്ഷപ്പെട്ടത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മഴയത്ത് കുട ചൂടി തുറസ്സായ സ്ഥലത്ത് കൂടി നടക്കുകയാണ് 35-കാരനായ യുവാവ്.

കുറച്ച്‌ നിമിഷങ്ങള്‍ക്കകം ഇയാള്‍ക്കരികില്‍ മിന്നല്‍ അടിക്കുന്നു. തീപ്പൊരികള്‍ പാറുന്നു. ഇയാള്‍ നിലത്തേക്ക് വീഴുന്നതും സഹപ്രവര്‍ത്തകര്‍ ഓടിയടുക്കുന്നതും വിഡിയോയില്‍ കാണാം.

ഭാഗ്യത്തിന് യുവാവിന് ജീവന്‍ തിരച്ചുകിട്ടിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കൈകളില്‍ പൊള്ളലുകളുണ്ട്. മിന്നലേറ്റ ഉടന്‍ തന്നെ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ഇപ്പോള്‍ സുഖംപ്രാപിച്ച്‌ വരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular