Sunday, May 19, 2024
HomeUSAഡാലസ് കൗണ്ടിയിൽ പുതുവർഷ ദിനത്തിൽ 17 കോവിഡ് മരണം

ഡാലസ് കൗണ്ടിയിൽ പുതുവർഷ ദിനത്തിൽ 17 കോവിഡ് മരണം

ഡാലസ്∙ പുതുവർഷ ദിനത്തിൽ ഡാലസ് കൗണ്ടിയിൽ കോവിഡ് 19 ബാധിച്ചു മരിച്ചവരുടെ എണ്ണം 17. 2614 പേർക്കു പുതുതായി കോവിഡ് സ്ഥീരീകരിച്ചു. ഇതോടെ ഡാലസ് കൗണ്ടിയിൽ മാത്രം കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 5546 ആയി. 43,5153 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

നോർത്ത് ടെക്സസിൽ ഒമിക്രോൺ കേസുകളുടെ എണ്ണം അനുദിനം വർധിച്ചു വരികയണെന്നും കൗണ്ടി ജഡ്ജി പറഞ്ഞു. മാസ്ക് ധരിക്കണമെന്നും കൂട്ടം കൂടുന്നതു കഴിവതും ഒഴിവാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

കഴിഞ്ഞ രണ്ടാഴ്ചയിൽ കൗണ്ടിയിൽ ശരാശരി ഓരോദിവസവും 1064 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ഇതിനു മുൻപുള്ള 14 ദിവസങ്ങളിൽ ശരാശരി 353 കേസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷം ആരംഭത്തിൽ ഉണ്ടായിരുന്ന കോവിഡ് കേസുകളേക്കാൾ ഇരട്ടിയാണ് ഈ വർഷം ഉണ്ടായത്. മരണസംഖ്യ മൂന്നിരട്ടി വർധിച്ചു.

പുതുവർഷ ദിനത്തിലും തുടർന്നുള്ള ഞായറാഴ്ചയും ഡാലസ് കൗണ്ടിയിലെ പല ആരാധനാലങ്ങളും അടഞ്ഞു കിടക്കുകയാണ്. ഡാലസ് കൗണ്ടിയിലെ പല സ്റ്റോറുകളിലും കോവിഡ് ഹോം ടെസ്റ്റുകൾക്കു ക്ഷാമം നേരിടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular