Saturday, May 18, 2024
HomeUSAഅമേരിക്കയില്‍ ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്നു; സ്കൂളുകള്‍ അടച്ചുപൂട്ടി

അമേരിക്കയില്‍ ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്നു; സ്കൂളുകള്‍ അടച്ചുപൂട്ടി

ഹൂസ്റ്റന്‍: അമേരിക്കയില്‍ കോവിഡ് വൈറസിന്റെ ജനിതക വകഭേദമായ ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്നു. 10 ലക്ഷത്തിലേറെ പേര്‍ക്കാണ് തിങ്കളാഴ്ച മാത്രം അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചത്.

ഒമിക്രോണ്‍ വകഭേദമാണ് കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണമെന്നാണ് ഇആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. കോവിഡ് കേസുകള്‍ ഉയരുന്നുണ്ടെങ്കിലും കൂടുതല്‍ മരണങ്ങളോ, ഗുരുതരാവസ്ഥയോ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന ആശ്വാസത്തിലാണ് അധികൃതര്‍.

കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയില്‍ പലസ്ഥലങ്ങളിലും സ്‌കൂളുകള്‍ അടച്ചുപൂട്ടി. വീണ്ടും ഓണ്‍ലൈന്‍ പഠനത്തിലേക്കുള്ള ചുവടുമാറ്റത്തിന് തയ്യാറെടുക്കുകയാണ് സ്‌കൂളുകള്‍.നെവാര്‍ക്ക്, അറ്റ്ലാന്റ, മില്‍വാക്കി, ക്ലീവ്‌ലാന്‍ഡ് എന്നിവയുള്‍പ്പെടെ പബ്ലിക് സ്‌കൂള്‍ ഡിസ്ട്രിക്റ്റുകള്‍ താല്‍ക്കാലികമായി വിദൂര പഠനത്തിലേക്ക് മാറിയിട്ടുണ്ട്. കൂടുതല്‍ സ്‌കൂളുകളില്‍ ഉടന്‍ ഓണ്‍ലൈന്‍ പഠനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണെങ്കിലും ആശുപത്രിയില്‍ പ്രവശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറവാണ്. രോഗികളില്‍ പലരും വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്. അമേരിക്കയില്‍ കോവിഡ് കേസുകളുടെ എണ്ണം ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇത്രത്തോളം വര്‍ധനവ് ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ പ്രതീക്ഷിച്ചിരുന്നില്ല. കോവിഡ് വ്യാപനം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ലോകരാജ്യങ്ങളില്‍ ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular