Sunday, May 19, 2024
HomeUSAയുഎസിൽ പ്രതിദിനം 1 മില്യൺ കോവിഡ് കേസുകൾ

യുഎസിൽ പ്രതിദിനം 1 മില്യൺ കോവിഡ് കേസുകൾ

വാഷിംഗ്ടൺ:  ഒമിക്രൊൺ വേരിയന്റിന്റെ  വ്യാപനത്തിനിടയിൽ, യുഎസിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു മില്യണിലധികം  കോവിഡ്  കേസുകൾ റിപ്പോർട്ട് ചെയ്തു.ഇതോടെ പ്രതിദിന കേസുകളുടെ മുൻകാല റെക്കോർഡുകൾ തകർന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 1.07 മില്യൺ  കേസുകൾ സ്ഥിരീകരിച്ചു.

ലോകത്തിലെ കോവിഡ് കേസുകളിൽ  അനുബന്ധ മരണങ്ങളിലും ഏറ്റവും ഉയർന്ന നിരക്ക് അമേരിക്കയിലാണ്.

ഒരാഴ്‌ചയ്‌ക്കുള്ളിൽ രാജ്യത്ത്  2 മില്യണിലധികം  കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതും റെക്കോർഡാണ്.

കോവിഡ്  പോസിറ്റീവ് ആയാൽ  രോഗലക്ഷണങ്ങളില്ലെങ്കിൽ ഐസൊലേറ്റ് ചെയ്യേണ്ട  സമയം 10 ​​ദിവസത്തിൽ നിന്ന് അഞ്ച് ദിവസമായി ചുരുക്കാൻ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സെന്റർ തീരുമാനിച്ചത് ചില മെഡിക്കൽ വിഭാഗങ്ങളിൽ നിന്ന് വിമർശനത്തിന് ഇടയാക്കി.  പൊതുജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തു.

ജീവനക്കാർക്ക് കോവിഡ് പിടിപ്പെട്ട്  നിരവധി  കമ്പനികൾ  സേവനങ്ങളും പ്രവൃത്തി സമയവും വെട്ടിക്കുറച്ചു.

സമീപ ദിവസങ്ങളിൽ പ്രതിദിന കേസുകൾ റെക്കോർഡ് തലത്തിലേക്ക് ഉയർന്നത്തോടെ  ആയിരക്കണക്കിന് ഫ്ലൈറ്റുകൾ റദ്ദാക്കി.

ഉപഭോക്താക്കളുടെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുന്ന  സമയത്ത്   ഒമിക്‌റോൺ വേരിയന്റ് ബിസിനസുകളെ  സാരമായി ബാധിച്ചിരിക്കുകയാണ്. കമ്പനികൾ  ജീവനക്കാരുടെ ക്ഷാമത്തെ  തുടർന്നുള്ള  വെല്ലുവിളികളുമായി മല്ലിടുകയാണ്.

12 -15 വയസ്സുകാർക്കും ബൂസ്റ്റർ 

വാഷിംഗ്ടൺ, ജനുവരി 4:
12 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്കായി ഫൈസർ കോവിഡ് വാക്സിൻ ബൂസ്റ്ററുകൾക്ക്  യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അടിയന്തര ഉപയോഗാനുമതി നൽകി. .ഒമിക്രോൺ വേരിയന്റ് യുഎസിലുടനീളം അതിവേഗം വ്യാപിക്കുകയും ചെറുപ്പക്കാർക്കിടയിൽ കേസുകൾ ഉയരുകയും  ചെയ്ത സാഹചര്യത്തിലാണ് ഈ തീരുമാനം.
12 വയസും അതിൽ കൂടുതലുമുള്ള ആളുകൾക്ക് പ്രാരംഭ സീരീസ് പൂർത്തിയാക്കിയ ശേഷം കുറഞ്ഞത് ആറ് മാസം
ബൂസ്റ്ററിനായി കാത്തിരിക്കണമെന്ന നിർദ്ദേശം അഞ്ച് മാസമായി ചുരുക്കി.
12 മുതൽ 15 വരെ പ്രായമുള്ളവരിൽ  വൈറസിനെതിരെ  ബൂസ്റ്റർ ഡോസ് നൽകുന്ന സംരക്ഷണവുമായി താരതമ്യം ചെയ്യുമ്പോൾ പാർശ്വഫലങ്ങൾ നിസാരമാണെന്ന് ഏജൻസി വിലയിരുത്തി.  വാക്സിൻ എടുത്തില്ലെങ്കിലുള്ള ഗുരുതരമായ പ്രത്യാഘാതങ്ങളും അപകടസാധ്യതകളും  കൂടുതലാണെന്നും  കൂട്ടിച്ചേർത്തു.

കൗമാരപ്രായക്കാരിൽ  ബൂസ്റ്റർ  നൽകുമ്പോൾ ഹൃദയ വീക്കം അനുഭവപ്പെടുന്ന പുതിയ റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഏജൻസി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular