Friday, May 3, 2024
HomeKeralaആരോഗ്യ വകുപ്പില്‍ നിന്ന് ഫയലുകള്‍ കാണാതായ സംഭവം; പഴയ ഫയലുകളാണ് നഷ്ടപ്പെട്ടതെന്ന് മന്ത്രി വീണ ജോര്‍ജ്

ആരോഗ്യ വകുപ്പില്‍ നിന്ന് ഫയലുകള്‍ കാണാതായ സംഭവം; പഴയ ഫയലുകളാണ് നഷ്ടപ്പെട്ടതെന്ന് മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: ആരോഗ്യ വകുപ്പില്‍നിന്നും കാണാതായ ഫയലുകള്‍ കോവിഡ് കാല ഇടപാടുമായി ബന്ധപ്പെട്ടതല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

വളരെ പഴയ ഫയലുകളാണ് കാണാതായതെന്നും കെഎംഎസ്സിഎല്‍ രൂപീകൃതമായതിന് മുമ്ബുള്ള ഫയലുകളാണിതെന്നും മന്ത്രി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ആരോഗ്യവകുപ്പ് ആസ്ഥാനത്തുനിന്നും ഫയലുകള്‍ കാണാതായ സംഭവത്തില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്ന് പൊലീസ്. ഇക്കാര്യം ആവശ്യപ്പെട്ട് കന്റോണ്‍മെന്റ് പൊലീസ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി. വിവരങ്ങള്‍ നല്‍കാത്തതിനാല്‍ കേസെടുക്കാന്‍ കഴിയുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.

അഞ്ഞൂറിലധികം സുപ്രധാന ഫയലുകളാണ് കാണാതായത്. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ആവശ്യമായ മരുന്നും ഉപകരണങ്ങളും വാങ്ങാന്‍ തയ്യാറാക്കിയ ഇന്‍ഡന്റുമുതല്‍ ഓഡിറ്റ് നിരീക്ഷണങ്ങള്‍വരെ അടങ്ങിയ ഫയലുകള്‍ ഇക്കൂട്ടത്തിലുണ്ട്. അലമാരകളിലും ഷെല്‍ഫുകളിലുമായാണ് ഫയലുകള്‍ സൂക്ഷിച്ചിരുന്നത്.

ഡയറക്ടറേറ്റിലെ ജീവനക്കാര്‍ അറിയാതെ ഇത്രയും ഫയലുകള്‍ നഷ്ടമാകില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആരോഗ്യവകുപ്പ് വിജിലന്‍സ് വിഭാഗവും പ്രത്യേക അന്വേഷണം തുടങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular