Saturday, May 18, 2024
HomeUSAഹൂസ്റ്റണിൽ സ്വാമി സത്യാനന്ദ സരസ്വതി ആശ്രമം യാഥാർത്ഥ്യമാവുന്നു

ഹൂസ്റ്റണിൽ സ്വാമി സത്യാനന്ദ സരസ്വതി ആശ്രമം യാഥാർത്ഥ്യമാവുന്നു

ഹൂസ്റ്റൺ : ജഗദ്ഗുരുസ്വാമി സത്യാനന്ദ സരസ്വതിയുടെ ആശ്രമം യു.എസിലെ ഹൂസ്റ്റണിൽ യാഥാർത്ഥ്യമാകുന്നു. സ്വാമിയുടെ ഒരു സംഘം  ഭക്തൻമാരുടെ നേതൃത്വത്തിൽ സ്ഥാപിതമാകുന്ന ആശ്രമം ഹൂസ്റ്റണിലെ പ്രസിദ്ധമായ മീനാക്ഷി ക്ഷേത്രത്തിന് എതിർ വശമുള്ള അഞ്ചേക്കർ സ്ഥലത്താണ് ഉയരുന്നത്. അതിനു പ്രാരംഭമായി സ്വാമി ശാന്താനന്ദ മഹർഷി യുടെ  നേതൃത്വത്തിൽ വിപുലമായ ഭൂമിപൂജ ചടങ്ങുകൾ നടന്നു.
തുടർന്ന് മിനാക്ഷി ക്ഷേത്ര ഓഡിറ്റോറിയത്തിൽ സന്യാസി സമീക്ഷയും  കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക ( കെ എച്ച് എൻ എ ) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജി.കെ.പിള്ളയെയും 2023 ലേക്കുള്ള  ഭരണ സമിതി അംഗങ്ങളെയും ആദരിച്ചു. സ്വാമി ശാന്താനന്ദ മഹർഷി  ഉദ്ഘാടന പ്രസംഗം നിർവഹിച്ചു.  ഡോ. രാമാനന്ദ സരസ്വതി യും ഇന്ദ്രജിത് സിംഗിന്റെയും   നേത്യത്വത്തിൽ രാമായണം സുന്ദരകാണ്ഡം പാരായണവും നടന്നു. ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായുള്ള യോഗവും നടന്നു. മാധവൻ ബി നായർ , ഷാനവാസ് കാട്ടൂർ , സോമരാജൻ നായർ , ജയപ്രകാശ് (ചിക്കാഗോ), എന്നിവർ പ്രസംഗിച്ചു
ശ്രീരാമന്റെ നാമം എവിടെ കേട്ടാലും അവിടെയെല്ലാം കൈക്കൂപ്പി നിറകണ്ണുകളോടെ സാന്നിദ്ധ്യം ചെയ്യുന്ന രാക്ഷസാന്തകനായ വായുപുത്രനെ നമസ്‌കരിക്കുന്നു. ശ്രീരാമനെ സ്തുതിച്ചാല്‍ ഹനുമല്‍പ്രീതിയുണ്ടാകും. ഹനുമല്‍ പ്രീതിയുണ്ടായാല്‍ സാധിക്കാത്തതായി ഒന്നുമില്ല. ശത്രുക്കള്‍ നശിക്കും, വിഘ്‌നങ്ങള്‍ നീങ്ങും. സര്‍വൈശ്വര്യങ്ങളും ഉണ്ടാകും.
സേതുബന്ധനത്തിന് ഓരോ കല്ലിലും രാമനാമം എഴുതി കടലില്‍ നിക്ഷേപിച്ച കാര്യം രാമായണം പ്രതിപാദിക്കുന്നു. രാമനാമ മഹിമ കൊണ്ടാണ് കല്ലുകളെല്ലാം കടലില്‍ താഴാതെ സേതുബന്ധനം നിര്‍വഹിക്കുവാന്‍ കഴിഞ്ഞത് എന്ന് തന്റെ പ്രസംഗത്തിൽ ശ്രി ശാന്താനന്ദ മഹർഷി ഭക്തരെ ഓർമിപ്പിച്ചു.
നോര്‍ത്ത് അമേരിക്കയിലെ എല്ലാ ഹിന്ദുക്കള്‍ക്കും  ശ്രീരാമന്റെയും ശ്രീഹനുമാന്റെയും അനുഗ്രഹം ലഭിക്കുവാന്‍ അവസരം കൈവന്നിരിക്കുകയാണെന്നും  സ്വാമി സത്യാനന്ദസരസ്വതി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഹൂസ്റ്റണില്‍ ഉയരുന്ന ഹനുമാന്‍ ക്ഷേത്രം നോര്‍ത്ത് അമേരിക്കയിലെ എല്ലാ ഹൈന്ദവരുടെയും സമര്‍പ്പണത്തിലൂടെ നടക്കണമെന്നാണ് ആഗ്രഹിക്കുന്നത് എന്നും ശ്രി ജി കെ പിള്ള തന്റെ പ്രസംഗത്തിൽ പറഞ്ഞു.
ഹനുമ ക്ഷേത്രനിർമ്മിതിക്കായി
ശ്രീരാമനാമം ആലേഖനം ചെയ്ത ഇഷ്ടികകള്‍ ഓരോ ഭക്തനും കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ക്ഷേമാ ശ്വര്യങ്ങൾക്കായി സമർപ്പിക്കാവുന്നതാണ്ന്ന് സോമരാജൻ നായർ അറിയിച്ചു.  കൂടുതൽ വിവരങ്ങൾക്ക് ജയപ്രകാശ് – 630 430 6329 , ജി കെ പിള്ളൈ (832 ) 277 0234, സോമരാജൻ നായർ : (713) 320 9334
അനിൽ ആറന്മുള 
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular