Saturday, May 18, 2024
HomeKeralaഅഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും; എംജി സര്‍വകലാശാല

അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും; എംജി സര്‍വകലാശാല

അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എംജി സര്‍വകലാശാല. കൈക്കൂലി കേസില്‍ വിശദമായ അന്വേഷണം നടത്താന്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനം.

അന്വേഷണത്തിനായി നാലംഗ സമിതിയെ നിയോഗിച്ചു. ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കും. അതേസമയം കൈക്കൂലി കേസില്‍ പിടിയിലായ സിജെ എല്‍സിയുടെ നിയമനം ചട്ടപ്രകാരണെന്നും എംജി യൂണിവേഴ്‌സിറ്റി വ്യക്തമാക്കി.

കൈക്കൂലി വാങ്ങുന്നതിനിടെ സെക്ഷന്‍ അസിസ്റ്റന്റ് എല്‍സി സിജെ വിജിലന്‍സ് പിടിയിലായ സംഭവത്തില്‍ എം ജി സര്‍വകലാശാല സമഗ്രാന്വേഷണം നടത്തും. ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം.നാലംഗ അന്വേഷണസമിതി ആയിരിക്കും ആഭ്യന്തര അന്വേഷണം നടത്തുക. സമതി ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും.

അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. നടന്നത് ഒറ്റപ്പെട്ട സംഭവമാണെന്ന് സിന്‍ഡിക്കേറ്റ് യോഗം വിലയിരുത്തി. വിദ്യാര്‍ഥികള്‍ സെക്ഷന്‍ ഓഫീസുകളില്‍ പ്രവേശിക്കുന്നു സാഹചര്യം ഒഴിവാക്കാനും തീരുമാനമായി. ഇതിനായി ഫ്രണ്ട് ഓഫീസ് സംവിധാനം ശക്തിപ്പെടുത്തും

അന്വേഷണത്തിന് ഭാഗമായി അസിസ്റ്റന്റ് രജിസ്ട്രാറെയും സെക്ഷന്‍ ഓഫിസറേയും സ്ഥലംമാറ്റം.അതേസമയം കൈക്കൂലി കേസില്‍ പിടിയിലായ ജീവനക്കാരിയുടെ നിയമനം ചട്ടപ്രകാരമല്ല എന്നുള്ള വാര്‍ത്ത സര്‍വ്വകലാശാല നിരസിച്ചു

ഒറ്റപ്പെട്ട സംഭവത്തെ മുന്‍നിര്‍ത്തി യൂണിവേഴ്‌സിറ്റിയെ കരിവാരിത്തേക്കാനുള്ള ഒരു വിഭാഗം ആളുകളുടെ നീക്കമാണ് വൈസ് ചാന്‍സിലറുടെ വിശദീകരണത്തോടെ പൊളിഞ്ഞു വീണത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular