Saturday, May 18, 2024
HomeIndiaസ്കൂളുകളില്‍ ഹിജാബോ കാവി ഷാളോ ധരിക്കേണ്ടെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി

സ്കൂളുകളില്‍ ഹിജാബോ കാവി ഷാളോ ധരിക്കേണ്ടെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി

ബംഗളൂരു: സ്കൂളുകളില്‍ ഹിജാബോ കാവി ഷാളോ ധരിക്കേണ്ടെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര. ഈ വിഷയത്തിലെ രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനായി ചിലര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നുണ്ട്.

ഇതിനെതിരെ പൊലീസ് നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മതം ആചരിക്കാനായി ആരും സ്കൂളിലേക്ക് വരേണ്ടതില്ല. എല്ലാ വിദ്യാര്‍ഥികളുടെ ഒരുമയോടെ പഠിക്കുന്ന സ്ഥലമാണതെന്നും അദ്ദേഹം പറഞ്ഞു. ഉടുപ്പിയിലെ പ്രീ-യൂനിവേഴ്സിറ്റി കോളജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ പ്രിന്‍സിപ്പാല്‍ തടഞ്ഞതിന് പിന്നാലെയാണ് കര്‍ണാടക ആഭ്യന്തര മന്ത്രിയുടെ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്.

അതേസമയം, ഉഡുപ്പി കുന്താപുര ഗവ. ജൂനിയര്‍ കോളജില്‍ ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ വ്യാഴാഴ്ച കാമ്ബസില്‍ പ്രവേശിപ്പിച്ചില്ല. രാവിലെ വിദ്യാര്‍ഥിനികളെ കോളജ്​ പ്രവേശന കവാടത്തില്‍ പ്രിന്‍സിപ്പല്‍ ജി.ജെ. രാമകൃഷ്ണ തടയുകയായിരുന്നു. യൂനിഫോം അണിഞ്ഞുതന്നെ വിദ്യാര്‍ഥിനികള്‍ ക്ലാസിലെത്തണമെന്ന് പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടു. ശിരോവസ്ത്രം ഒഴിവാക്കിയ ശേഷം കോളജില്‍ കയറിയാല്‍ മതിയെന്നു​ പ്രിന്‍സിപ്പല്‍ പറഞ്ഞതോടെ വിദ്യാര്‍ഥിനികള്‍ ക്ലാസ്​ അവസാനിക്കുന്നതുവരെ ആറുമണിക്കൂര്‍ ഗേറ്റിന്​ പുറത്തുനിന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular