Saturday, May 18, 2024
HomeIndiaഅതനവാട്: എസ്ഡിപിഐയിലേക്ക് കടന്നുവന്നവര്‍ക്ക് സ്വീകരണം നല്‍കി

അതനവാട്: എസ്ഡിപിഐയിലേക്ക് കടന്നുവന്നവര്‍ക്ക് സ്വീകരണം നല്‍കി

തിരൂര്‍; അതവനാട് പഞ്ചായത്തില്‍ കാട്ടിലങ്ങാടി ബ്രാഞ്ചിന് കീഴില്‍ എസ്ഡിപിഐലേക്ക് കടന്ന് വന്ന പുതിയ പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കി.

മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സൗമ്യ, പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് പുത്തനത്താണി എന്നിവര്‍ പുതുതായി എത്തിയവര്‍ക്കുള്ള അംഗത്വകാര്‍ഡുകള്‍ വിതരണം ചെയ്തു.

പഞ്ചായത്ത് സെക്രട്ടറി കെ സി ഷമീര്‍, വൈസ് പ്രസിഡന്റ് കുട്ടി കാട്ടിലങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കെ കെ, ബ്രാഞ്ച് പ്രസിഡന്റ് ഷൌക്കത്ത്, സെക്രട്ടറി ഉസ്മാന്‍, മാട്ടുമ്മല്‍ ബ്രാഞ്ച് പ്രസിഡന്റ് ശിഹാബ് വെട്ടിക്കാടന്‍, ഇര്‍ഷാദ് അധികാരത്ത് തുടങ്ങി മറ്റു പ്രവര്‍ത്തകരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular