Sunday, May 19, 2024
HomeUSAപ്രവാസികൾക്ക് ക്വാറന്റ്റ്റെയിൻ ഒഴിവാക്കിയത് ഡോ. ജേക്കബ് തോമസ് സ്വാഗതം ചെയ്തു

പ്രവാസികൾക്ക് ക്വാറന്റ്റ്റെയിൻ ഒഴിവാക്കിയത് ഡോ. ജേക്കബ് തോമസ് സ്വാഗതം ചെയ്തു

ന്യു യോർക്ക്: കേരളത്തിലെത്തുന്ന പ്രവാസികളെയും അന്താരാഷ്ട്ര യാത്രക്കാരെയും കോവിഡ് രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോധന നടത്തിയാല്‍ മതിയെന്ന തീരുമാനം സ്വാഗതാർഹമാണെന്ന്  ഫോമാ നേതാവും  പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ഡോ. ജേക്കബ് തോമസ്  സ്വാഗതം ചെയ്തു.
രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്ക് മാത്രമേ  സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തുകയുള്ളു എന്നത് ഒട്ടേറെ വിഷമത ഇല്ലാതാക്കും
അന്താരാഷ്ട യാത്രികര്‍ യാത്ര കഴിഞ്ഞ് എട്ടാം ദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണമെന്നാണ് നിലവിലെ മാനദണ്ഡം. ഇത് ഒഴിവാക്കണമെന്ന  നിര്‍ദ്ദേശം ആരോഗ്യവിദഗ്ധ സമിതി മുന്നോട്ട് വച്ചത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അംഗീകരിക്കുകയായിരുന്നു.
റാപ്പിഡ് ടെസ്റ്റ് അടക്കമുള്ളവക്ക്  വിമാനത്താവളങ്ങളില്‍ അന്യായ  നിരക്ക് ഈടാക്കുന്ന സ്ഥിതി പാടില്ലെന്ന് യോഗം നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇത് നടപ്പിലായോ എന്ന് സർക്കാർ  ഉറപ്പു വരുത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.  സർക്കാർ നിർദേശം ഉദ്യോഗസ്ഥർ പലപ്പോഴും  കാറ്റിൽ പറത്തുന്നതായാണ് കാണുന്നത്.
അവസരോചിതമായ തീരുമാനമെടുത്ത സർക്കാരിന് ഡോ. ജേക്കബ് തോമസും പാനൽ അംഗങ്ങളായ ഓജസ് ജോൺ, സണ്ണി വള്ളിക്കളം, ബിജു തോണിക്കടവിൽ, ഡോ. ജെയ്‌മോൾ ശ്രീധർ, ജെയിംസ് ജോർജ് എന്നിവരും  നന്ദി പറഞ്ഞു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular