Monday, May 6, 2024
HomeUSAതിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ട്രംപ് സ്വീകരിച്ച നടപടി തെറ്റായിരുന്നുവെന്ന് പെൻസ്

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ട്രംപ് സ്വീകരിച്ച നടപടി തെറ്റായിരുന്നുവെന്ന് പെൻസ്

വാഷിങ്ടൻ ഡി സി ∙ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തുന്നതിനു മുമ്പ് തിരഞ്ഞെടുപ്പു അട്ടിമറിക്കാൻ പെൻസിന് അധികാരമുണ്ടെന്ന ട്രംപിന്റെ പരാമർശത്തെ നിശിതമായി വിമർശിച്ചു വൈസ് പ്രസിഡന്റ് പെൻസ് രംഗത്തെത്തി. തിരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച്, ട്രംപിന് തന്നെ വിജയം സമ്മാനിക്കാൻ തനിക്ക് അധികാരമുണ്ടെന്ന ട്രംപിന്റെ പ്രസ്താവന പുറത്തുവന്നതിനെതിരെ പ്രതികരിക്കുകയായിരുന്നു പെൻസ്.

ഇലക്ട്രറൽ വോട്ടുകൾ ബൈഡന്  അനുകൂലമായി  ലഭിച്ച സാഹചര്യത്തിൽ അതിനെതിരെ പ്രവർത്തിക്കുവാൻ ഭരണഘടന എനിക്ക് അവകാശം തരുന്നില്ല എന്നും പെൻസ് പറഞ്ഞു. ഫ്ലോറിഡാ ഒർലാന്റോയിൽ ഫെഡറലിസ്റ്റ് സൊസൈറ്റി ഫ്ലോറിഡാ ചാപ്റ്റേഴ്സ് യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു പെൻസ്.

2024 ൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വിജയിക്കാനാവശ്യമായ പോപ്പുലർ വോട്ടുകളും ഇലക്ട്രൊറൽ വോട്ടുകളും ലഭിച്ചാൽ ആ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്നതിന് കമല ഹാരിസിന് ഒരു അവകാശവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular