Friday, May 3, 2024
HomeKeralaക്ലാസുകള്‍ ഇന്നുമുതല്‍ വൈകീട്ട്​ വരെ: പത്ത്​, പ്ലസ്​ വണ്‍, പ്ലസ്​ ടു ക്ലാസുകളും കോ​ള​ജു​ക​ളും പൂ​ര്‍​ണ...

ക്ലാസുകള്‍ ഇന്നുമുതല്‍ വൈകീട്ട്​ വരെ: പത്ത്​, പ്ലസ്​ വണ്‍, പ്ലസ്​ ടു ക്ലാസുകളും കോ​ള​ജു​ക​ളും പൂ​ര്‍​ണ അ​ധ്യ​യ​ന​ത്തി​ലേ​ക്ക്​

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്​​കൂ​ളു​ക​ളി​ല്‍ പ​ത്ത്, പ്ല​സ്​ വ​ണ്‍, പ്ല​സ്​ ടു ​ക്ലാ​സു​ക​ള്‍ തി​ങ്ക​ളാ​ഴ്​​ച മു​ത​ല്‍ വൈ​കീ​ട്ട്​ വ​രെ അ​ധ്യ​യ​നം തു​ട​ങ്ങു​ന്നു.

കോ​വി​ഡി​ന്​ ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ല്‍ ഭാ​ഗി​ക​മാ​യി​ട്ടാ​ണെ​ങ്കി​ലും രാ​വി​ലെ മു​ത​ല്‍ വൈ​കീ​ട്ട്​ വ​രെ​യു​ള്ള അ​ധ്യ​യ​നം പു​നഃ​രാ​രം​ഭി​ക്കു​ന്ന​ത്. കാ​റ്റ​ഗ​റി നി​ശ്ച​യി​ച്ചു​ള്ള നി​യ​ന്ത്ര​ണ​ത്തി​ല്‍​ ക്ലാ​സു​ക​ള്‍ നി​ര്‍​ത്തി​വെ​ച്ച കോ​ള​ജു​ക​ളി​ലും തി​ങ്ക​ളാ​ഴ്ച അ​ധ്യ​യ​നം പു​ന​രാ​രം​ഭി​ക്കും. ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ സ്കൂ​ള്‍ തു​റ​ന്ന​ത്​ മു​ത​ല്‍ ഉ​ച്ച​വ​രെ​യാ​ണ്​ അ​ധ്യ​യ​നം അ​നു​വ​ദി​ച്ചി​രു​ന്ന​ത്. കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌​ ബാ​ച്ചു​ക​ളാ​യു​ള്ള അ​ധ്യ​യ​നം തു​ട​രും.

എ​ന്നാ​ല്‍ 14ന്​ ​പു​ന​രാ​രം​ഭി​ക്കു​ന്ന ഒ​ന്ന്​ മു​ത​ല്‍ ഒ​മ്ബ​ത്​ വ​രെ​യു​ള്ള ക്ലാ​സു​ക​ളു​ടെ ന​ട​ത്തി​പ്പ്​ സം​ബ​ന്ധി​ച്ച്‌​ തി​ങ്ക​ളാ​ഴ്ച ചേ​രു​ന്ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ന​ട​ക്കും. ഈ ​ക്ലാ​സു​ക​ള്‍​ക്ക്​ ഉ​ച്ച​വ​രെ അ​ധ്യ​യ​നം ന​ട​ത്താ​നാ​ണ്​ ധാ​ര​ണ. എ​ന്നാ​ല്‍ ബാ​ച്ചു​ക​ളാ​യു​ള്ള അ​ധ്യ​യ​ന​മാ​യ​തി​നാ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ല്ലാ ദി​വ​സ​വും വ​രേ​ണ്ട​തി​ല്ലാ​ത്ത​തി​നാ​ല്‍ വൈ​കു​ന്നേ​രം വ​രെ ക്ലാ​സ്​ ദീ​ര്‍​ഘി​പ്പി​ക്കു​ന്ന​തി​ന്‍റെ സാ​ധ്യ​ത​യും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

14 വ​രെ ഈ ​ക്ലാ​സു​ക​ള്‍​ക്ക്​ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ തു​ട​രും. മാ​ര്‍​ച്ച്‌​ അ​വ​സാ​ന​ത്തി​ലും ഏ​പ്രി​ലി​ലു​മാ​യി പൊ​തു​പ​രീ​ക്ഷ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ്​ പ​ത്ത്, പ്ല​സ്​ ടു ​ക്ലാ​സു​ക​ള്‍ വൈ​കു​ന്നേ​ര​മാ​ക്കു​ന്ന​ത്. ​പി​ന്നാ​ലെ പ്ല​സ്​ വ​ണ്ണി​നും പൊ​തു​പ​രീ​ക്ഷ ന​ട​ത്തേ​ണ്ട​തി​നാ​ല്‍ ഈ ​വി​ദ്യാ​ര്‍​ഥി​ക​ളെ​യും വൈ​കീ​ട്ട്​ വ​രെ​യു​ള്ള അ​ധ്യ​യ​ന​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കോ​ള​ജു​ക​ള്‍​ക്ക്​ നേ​ര​ത്തെ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്​ പ്ര​കാ​രം നി​ശ്​​ച​യി​ച്ച സ​മ​യ​പ്ര​കാ​രം ത​ന്നെ​യാ​യി​രി​ക്കും ക്ലാ​സു​ക​ള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular