Saturday, May 18, 2024
HomeIndiaതിരഞ്ഞെടുപ്പ് കഴിയുമ്ബോള്‍ പ്രതിപക്ഷം 'ജയ് ശ്രീറാം' വിളിച്ചു നടക്കും; ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി

തിരഞ്ഞെടുപ്പ് കഴിയുമ്ബോള്‍ പ്രതിപക്ഷം ‘ജയ് ശ്രീറാം’ വിളിച്ചു നടക്കും; ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി

ലക്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുമ്ബോള്‍ പ്രതിപക്ഷ നേതാക്കള്‍ “ഭാരത് മാതാ കീ ജയ്, വന്ദേമാതരം, ജയ് ശ്രീറാം” എന്ന് വിളിക്കാന്‍ തുടങ്ങുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ.

യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്നും കേശവ് പ്രസാദ് മൗര്യ പറഞ്ഞു. ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഒരു കാലത്ത് ക്ഷേത്രങ്ങളില്‍ പോകുന്നത് വര്‍ഗീയതയാണെന്ന് പ്രതിപക്ഷ നേതാക്കള്‍ കരുതിയിരുന്നു. എന്നാല്‍ 2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷം അവര്‍ ക്ഷേത്രങ്ങളിലെ സ്ഥിരം സന്ദര്‍ശകര്‍ ആയിമാറിയെന്നും കേശവ് പ്രസാദ് മൗര്യ പറഞ്ഞു. ശനിയാഴ്ച ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ‘ഹര്‍ കി പൗരി’ സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അദ്ദേഹം പരിഹസിച്ചു.

സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവും ഞായറാഴ്ച വൃന്ദാവന്‍ ജില്ലയിലെ ബങ്കെ ബിഹാരി ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. “താക്കൂര്‍ജിയുടെ അനുഗ്രഹം വാങ്ങാനാണ് ഞങ്ങള്‍ ഇവിടെ വന്നത്. സമാജ്‌വാദി പാര്‍ട്ടി ശക്തമായ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കും,” ‘ദര്‍ശനത്തിന്’ ശേഷം ഡിംപിള്‍ യാദവ് പറഞ്ഞു. ഇക്കാര്യങ്ങളെ വിമര്‍ശിച്ചാണ് കേശവ് പ്രസാദ് മൗര്യ രംഗത്തെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular